പ്രിയാകുമാരിയുടെ നല്ല മനസിന് അനുമോദന പ്രവാഹം
Aug 26, 2019, 12:24 IST
കുറ്റിക്കോല്‍: (www.kasargodvartha.com 26.08.2019) പ്രളയ ദുരിതാശ്വസ ഫണ്ടിലേക്ക് പത്ത് സെന്റ് ഭൂമി ദാനം ചെയ്ത ബേത്തൂര്‍ വെള്ളിയടുക്കം കൃഷ്ണന് നായരുടെയും ജാനകിയമ്മയുടെയും മകളായ പ്രിയാകുമാരിയെ ഇട്ടക്കാട് എന്‍ എസ് എസ് കരയോഗം ആദരിച്ചു. കരയോഗം ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇ ചന്ദ്രന് നായര്‍, യൂണിയന് പ്രതിനിധി സി കെ വിശ്വനാഥന് നായര്‍ സംസാരിച്ചു. കെ എസ് ഇ ബി കുറ്റിക്കോല്‍ സെക്ഷനിലെ ലൈന്മാനാണ് പ്രിയാകുമാരിയുടെ ഭര്‍ത്താവ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനാണ് തന്റെ പേരിലുള്ള ഭൂമി ദാനമായി നല്‍കിയതെന്ന് പ്രിയാകുമാരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kuttikol, Felicitation, Felicitation for Priya Kumari
< !- START disable copy paste -->