തോണി അപകടത്തിൽ പെട്ടവർക്ക് കരുതലായ ബവീഷിനുള്ള നാടിന്റെ അനുമോദനം തുടരുന്നു
കാസർകോട്: (my.kasaragodvartha.com 22.09.2021) കീഴൂർ തോണി അപകടത്തിൽ പെട്ടവരെ അതി സാഹസികമായി രക്ഷപ്പെടുത്തിയ ബവീഷിനുള്ള നാടിന്റെ ആദരവ് തുടരുന്നു.
ബവീഷിനെ ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
കോളിയടുക്കം:(my.kasaragodvartha.com 22.09.2021) ബവീഷിനെ ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡന്റ് സുഫൈജ അബൂബകർ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ പ്രശംസാ പത്രം നൽകി. സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ ആഇശ അബൂബകർ, ശംസുദ്ദീൻ തെക്കിൽ, രമാ ഗംഗാധരൻ, മെമ്പർമാരായ ഇ മനോജ് കുമാർ, സുജാത രാമകൃഷ്ണൻ, കെ കൃഷ്ണൻ സംസാരിച്ചു. പഞ്ചായത്ത് സെക്രടറി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
ബവീഷിനെ ഓൾഡ് ഈസ് ഗോൾഡ് ചങ്ങാതിക്കൂട്ടം അനുമോദിച്ചു.
മേൽപറമ്പ്:(my.kasaragodvartha.com 22.09.2021) ബവീഷിനെ കീഴൂർ ഓൾഡ് ഈസ് ഗോൾഡ് ചങ്ങാതിക്കൂട്ടം ആദരിച്ചു. സംയുക്ത ജമാഅത് സെക്രടറി കല്ലട്ര മാഹിൻ ഹാജി പ്രശംസാ പത്രവും കീഴൂർ ജമാഅത് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത് ക്യാഷ് അവാർഡും കൈമാറി.
കല്ലട്ര ശരീഫ് അധ്യക്ഷത വഹിച്ചു. റശീദ് ഹാജി സ്വാഗതം പറഞ്ഞു. ശ്രീകുറുംബ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് സുരേഷ്, സെക്രടറി ശ്രീനിവാസൻ, കെ എം ഹംസ, കല്ലട്ര റസാഖ്, നാസർ എം കെ, സഹീർ, എൻ എ ആബിദ്, ഹമീദ് കീഴൂർ, മൊയ്‌തു ഹാജി, മുഹമ്മദ് ബ്രാങ്ക്, വാരിക്കാട് മുഹമ്മദ്, അബ്ബാസ് കല്ലട്ര, മൊയ്‌തീൻ ടി എ, മുഹമ്മദ്, ജലീൽ പി എം , മൊയ്‌തീൻ കുട്ടി മമ്പുറം, കെ എം അബ്ദുർ റഹ്‌മാൻ, കെ എസ് സാലി കീഴൂർ, അജിത് സി കളനാട് സംബന്ധിച്ചു.
ബവീഷിന് ബ്രേവറി അവാർഡ് നൽകി അകാഫ് വോളന്റീയർ ഗ്രൂപ്
ഉദുമ:(my.kasaragodvartha.com 22.09.2021) ബവീഷിനെ ബ്രേവറി അവാർഡ് നൽകി അകാഫ് വോളന്റീയർ ഗ്രൂപ് ആദരിച്ചു. കേരളത്തിലെ കോളജ് പൂർവവിദ്യാർഥി സംഘടനകളുടെ യുഎഇ യിലെ കൂട്ടായ്മയായ അകാഫിന്റെ ഭാരവാഹികൾ നാട്ടിലെത്തിയാണ് ആദരിച്ചത്.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘടാനം ചെയ്തു. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. 50000 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരവും ഇരുവരും ചേർന്ന് സമ്മാനിച്ചു. വഖഫ് ബോർഡ് സിഇഒ ബി എം ജമാൽ, ആസാദ് മാളിയേക്കൽ, സുരേഷ് കുമാർ, അജയ് ജോസഫ് സംസാരിച്ചു. ബുഹാരി ബിൻ അബ്ദുൽ ഖാദിർ സ്വാഗതവും പ്രദീപ് ബേക്കൽ നന്ദിയും പറഞ്ഞു.
Keywords: News, Kasaragod, Melparamba, Koliyadukkam, Uduma, Felicitation, Felicitated, Award, Boat, Boat accident, Felicitation for Baveesh continues.