ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കടല്‍ കാണാനും ഫീസ് ഈടാക്കാന്‍ നീക്കം; കടലിലേക്കുള്ള വഴിയില്‍ അതിര്‍ത്തി കെട്ടി അധികൃതര്‍
Apr 14, 2018, 11:13 IST
ബേക്കല്‍: (www.kasargodvartha.com 14.04.2018) ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കടല്‍ കാണാനും ഫീസ് ഈടാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി കടലിലേക്കുള്ള വഴിയില്‍ അതിര്‍ത്തി കെട്ടി അധികൃതര്‍. പാര്‍ക്ക് അതിര്‍ത്തിയില്‍ പൂര്‍ണമായും വേലികെട്ടി വേര്‍തിരിച്ചു കഴിഞ്ഞു. ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ച് ഫീസ് ഈടാക്കാനാണ് പാര്‍ക്ക് അധികൃതരുടെ നീക്കം.
വിഷു ആഘോഷത്തോടനുബന്ധിച്ച് ബേക്കല്‍ കോട്ടയിലേക്കും ബീച്ച് പാര്‍ക്കിലേക്കും സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നതിനാല്‍ കടല്‍ കാണാന്‍ ഫീസ് ഈടാക്കുന്നതിലൂടെ വന്‍ തുക ഉണ്ടാക്കാനാണ് പാര്‍ക്ക് അധികൃതരുടെ ലക്ഷ്യം. അതേ സമയം ബീച്ച് സന്ദര്‍ശനത്തിന് എന്‍ട്രന്‍സ് ഫീസ് ഈടാക്കാമെങ്കിലും കടല്‍ കാണാന്‍ ഫീസ് ഈടാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ബിആര്‍ഡിസി അധികൃതര്‍ പറഞ്ഞു.
വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് സീസണ്‍ വേളയില്‍ ബേക്കലിലെത്തുന്നത്. പൊതുമുതലായ കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ ഫീസ് പിരിക്കാന്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സഞ്ചാരികള്‍ പറയുന്നു. കടല്‍ സന്ദര്‍ശനത്തിന് ഫീസ് വാങ്ങാനുള്ള നീക്കം തടയാന്‍ ബിആര്‍ഡിസി തയ്യാറാകണമെന്നും സഞ്ചാരികള്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Tourism, Bekal Fort, Fees, Fee for see the sea in Bekal beach park
< !- START disable copy paste -->