ഫായിസയുടെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി
Apr 14, 2020, 20:39 IST
ചെര്‍ക്കള: (www.kasargodvartha.com 14.04.2020) അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട ചെര്‍ക്കള വി കെ പാറയിലെ നാസര്‍- മറിയമ്പി ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് ഫായിസ(18)യുടെ മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. നേരത്തെ അസുഖം മൂലം ചികിത്സയിലായിരുന്ന ഫായിസയ്ക്ക് തിങ്കളാഴ്ച രാത്രി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഇ കെ നായനാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയങ്കരിയായിരുന്ന ഫായിസയുടെ മരണം എല്ലാവരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫായിസയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബുധനാഴ്ച ഇതിന്റെ ഫലം ലഭിക്കുമെന്ന് ബന്ധു കാസര്‍കോട് വാര്‍ത്തയെ അറിയിച്ചു.
അസുഖത്തെ തുടര്‍ന്ന് നേരത്തെ ചികിത്സയിലായിരുന്നതായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരിക്കല്‍ പോലും കുട്ടിയോ വീട്ടുകാരോ പുറത്തിറങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിര്‍ബന്ധ പൂര്‍വ്വമാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. നേരത്തെ ചികിത്സയിലുള്ള ഫായിസയ്ക്ക് ഓപ്പറേഷന്‍ വേണ്ടിയിരുന്നു. അത് ചെയ്യാനുള്ള ഒരുക്കത്തിനിടെയായിരുന്നു ലോക്ഡൗണ്‍.
ഫിറോസ് ഏക സഹോദരനാണ്. മൃതദേഹം ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, News, Death, Family, Shock, Cherkala, Fayiza's death; family shocked