city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭൂമി അളന്നുകിട്ടിയ 11 കുടുംബങ്ങള്‍ ദുരിതത്തില്‍, പഞ്ചായത്തിന്റെ പീഡനം തുടരുന്നു

കുമ്പള: (www.kasargodvartha.com 06.04.2018) ഭൂമി അളന്നുകിട്ടിയ 11 കുടുംബങ്ങള്‍ ദുരിതത്തിലായി. കുമ്പള പഞ്ചായത്തിന്റെ അനാസ്ഥയാണ് കുടുംബങ്ങള്‍ ദുരിതക്കയത്തിലാകാന്‍ കാരണം. 2014 ഫെബ്രുവരിയില്‍ പട്ടയം കിട്ടുകയും നിരവധി പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അളന്നു ലഭിക്കുകയും ചെയ്ത ബംബ്രാണ ചൂരിത്തടുക്കയിലെ ഭൂമിയില്‍ പ്രവേശിക്കുന്നത് കുമ്പള പഞ്ചായത്ത് ഭരണസമിതി തടഞ്ഞതാണ് കുടുംബാഗങ്ങളെ ദുരിതക്കയത്തിലാക്കിയത്.

2015 ഡിസംബറില്‍ ഭൂമി അളന്ന് കൊടുക്കാന്‍ തഹസീല്‍ദാര്‍ എത്തിയപ്പോള്‍ ഇവരെ മര്‍ദിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് പോലീസ് സംരക്ഷണത്തിലാണ് ഭൂമി അളന്ന് കൊടുത്തത്. ഏറ്റവുമൊടുവില്‍ ആ ഭൂമി അവര്‍ക്ക് കൊടുത്തത് തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് കുമ്പള പഞ്ചായത്ത് റിവിഷന്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

ഭൂമി അളന്നുകിട്ടിയ 11 കുടുംബങ്ങള്‍ ദുരിതത്തില്‍, പഞ്ചായത്തിന്റെ പീഡനം തുടരുന്നു

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 11 കുടുംബങ്ങളെ തിരുവനന്തപുരത്തെ റവന്യൂ കമ്മിഷണറുടെ കാര്യാലയത്തിലേക്ക് വിളിപ്പിച്ചു. ഭിന്നശേഷിയുള്ളവരും രോഗികളുമായ ആളുകളാണ് ഇവരെന്ന് ഭൂസമരസമിതി പ്രവര്‍ത്തകര്‍ ലാന്റ് റവന്യൂ കമ്മീഷണറെ ബോധ്യപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവരുടെ ഒപ്പിട്ട അപേക്ഷകളുമായി തിരുവനന്തപുരത്തേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

അബ്ദുല്ല, കാസിം എന്നിവര്‍ ഭൂസമര സമിതി ജില്ലാ കണ്‍വീനര്‍ പി.കെ.അബ്ദുല്ലയുടെ കൂടെ തിരുവനന്തപുരത്ത് റവന്യൂ കമ്മിഷണറുടെ കാര്യാലയത്തില്‍ പോയി ഹിയറിംഗ് കഴിഞ്ഞ് തിരിച്ചു വരുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലാന്റ് റവന്യൂ കമ്മിഷറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പാവപ്പെട്ട പതിനൊന്ന് കുടുംബങ്ങള്‍. കുമ്പള പഞ്ചായത്ത് ഭരണ സമിതി നിയോഗിച്ച സെക്രട്ടറിയും അഭിഭാഷകനും ഹിയറിംഗിന് തിരുവനന്തപുരത്ത് എത്തിയിരുന്നു. നേരത്തെ പഞ്ചായത്ത് ആര്‍.ഡി.ഒ ക്ക് ഹര്‍ജി നല്‍കിയത് ആര്‍.ഡി.ഒ തള്ളിയിരുന്നു. ആസ്യമ്മ, സുശീല, മുഹമ്മദ്, കാസിം, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ഭവാനി, സക്കീന, അബ്ദുല്ല, സുഭാഷിണി, മുഹമ്മദ് എന്നിവര്‍ക്കാണ് സീറോ ലാന്റ്‌ലെസ്സ് പദ്ധതി പ്രകാരം മൂന്ന് സെന്റ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Panchayath, Kumbala, Land, Fault of Panchayath; 11 families in trouble.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia