മദ്യപിച്ച് വന്ന് നിരന്തരം അക്രമം; ഒരു വയസുള്ള കുഞ്ഞിന്റെ ദേഹത്ത് മുളകുപൊടി വിതറിയും ദ്രോഹിക്കുന്നത് തുടര്‍ന്നു, സഹികെട്ട മകന്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പിച്ചു
Oct 8, 2018, 21:52 IST
നീലേശ്വരം: (www.kasargodvartha.com 08.10.2018) ഒരു വയസുള്ള അര്‍ധസഹോദരന്റെ ദേഹത്ത് മുളകുപൊടി വിതറി ദ്രോഹിക്കുന്നത് കണ്ട് അമ്മയുടെ രണ്ടാം ഭര്‍ത്താവിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തടുക്കാന്‍ ചെന്ന അമ്മക്കും പരിക്കേറ്റു. തട്ടാച്ചേരിയിലെ അനില്‍കുമാറി(48)നെയാണ് ഭാര്യ മീനാകുമാരിയുടെ മകന്‍ ശരത്കൃഷ്ണന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ മീനാകുമാരിയെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്കുമാറിനെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടിലെത്തുന്ന അനില്‍കുമാര്‍ സ്ഥിരമായി ഭാര്യയുമായി വഴക്കിടുകയും കുഞ്ഞിനെ ദ്രോഹിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
ഞായറാഴ്ച ഇതാവര്‍ത്തിക്കുകയും കുഞ്ഞിന്റെ ദേഹത്ത് മുളകുപൊടി വിതറുകയും ചെയ്യുന്നത് കണ്ട് സഹികെട്ടാണ് ശരത്കൃഷ്ണന്‍ അനില്‍കുമാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Stabbed, Kasaragod, News, Injured, Father stabbed by stepson