Road Accident | ഗൾഫിൽ നിന്നെത്തിയ മകനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിവരുന്നതിനിടെ, പിതാവ് ഓടിച്ച കാറും ഓടോറിക്ഷയും കൂട്ടിയിടിച്ചു; കുട്ടികളും സ്ത്രീകളും ഡ്രൈവറും അടക്കം 9 പേർക്ക് പരുക്ക്
● അപകടം നടന്നത് കുമ്പള മുട്ടത്ത് വെച്ച്.
● പരുക്കേറ്റവരെ മംഗ്ളൂറിലെയും കുമ്പളയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
● അപകടത്തിൽ ഓട്ടോറിക്ഷയും കാറിന്റെ മുൻഭാഗവും പൂർണമായും തകർന്നു.
കുമ്പള: (KasargodVartha) ഗൾഫിൽ നിന്നെത്തിയ മകനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിവരുന്നതിനിടെ പിതാവ് ഓടിച്ച കാറും, ഓടോറിക്ഷയും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ദേശീയപാതയിൽ കുമ്പള മുട്ടത്തായിരുന്നു അപകടം. ഷോറൂമിൽ ജോലി ചെയ്യുന്ന ചെമ്പരിക്ക സ്വദേശി ശുഐബ് (23) ആണ് ഓടോറിക്ഷ ഓടിച്ചിരുന്നത്. ഓടോറിക്ഷയിൽ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവർ ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്നു.
ഓടോറിക്ഷ ഡ്രൈവർ ശുഐബ്, യാത്രക്കാരായ ഷിറിയയിലെ ശുഐബ (29), മകൻ സയാൻ (നാല്), നുസൈബ (32), മകൻ സഹ്‌റാൻ (രണ്ട് വയസ്), കാർ ഓടിച്ച ചെറുവത്തൂരിലെ ഉണ്ണികൃഷ്ണൻ (63), വിലാസിനി (59), സുരേഷ് (43), സ്മൃതി (ഒമ്പത്) എന്നിവരെ എന്നിവരെ മംഗ്ളൂറിലെ ഇൻഡ്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോറൂമിൽ നിന്നും പുതുതായി എടുത്ത ഓടോറിക്ഷയിലാണ് കാറിടിച്ചത്. അപകടത്തിൽ ഓടോറിക്ഷയും കാറിൻ്റെ മുൻഭാഗവും പൂർണമായും തകർന്നു. ഓടോറിക്ഷ റോഡിൽ മറിഞ്ഞ നിലയിലായിരുന്നു. അപകടത്തെക്കുറിച്ച് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Nine people were injured in Kumbala when a car driven by a father picking up his son from the Gulf collided with an autorickshaw carrying women and children. The accident occurred on the national highway. All injured have been admitted to a hospital in Mangalore, and police have begun investigation.
#RoadAccident, #Kumbala, #Kasaragod, #Injured, #CarCrash, #Autorickshaw