Mysterious Death | വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
● കാനത്തൂരിലെ കർഷകനായിരുന്ന രാഘവൻ നായർ ആണ് മരിച്ചത്
● നേരത്തേ സ്ട്രോക് വന്ന് ചികിത്സയിലായിരുന്നു.
● ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കാനത്തൂർ: (KasargodVartha) വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനത്തൂരിലെ കർഷകനായിരുന്ന രാഘവൻ നായർ (72) ആണ് മരിച്ചത്. വീടിന് സമീപത്തെ റബർ തോട്ടത്തിലെ പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഭാര്യ ലക്ഷ്മി എഴുന്നേറ്റ് പുറത്ത് ചായ വെച്ചങ്കിലും കുടിക്കാൻ വന്നിരുന്നില്ല. മുറിക്ക് അകത്ത് നിന്നും ഫാനിൻ്റെ ശബ്ദം കേട്ടിരുന്നത് കൊണ്ട് ഉറങ്ങിയതായിരിക്കുമെന്നാണ് കരുതിയിരുന്നത്. 7.30 മണിയോടെ സഹോദരി പല്ല് തേക്കാനായി പുറത്തിറങ്ങിയപ്പോഴാണ് പുളിമരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കിണറിൻ്റെ കയറിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കയർ അറുത്തുമാറ്റി ചെർക്കളയിലെ സി എം ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. നേരത്തേ സ്ട്രോക് വന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് കിണറിനടുത്ത് പോയി നോക്കിയിരുന്നത് വീട്ടുകാർ, കണ്ടിരുന്നതായി പറയുന്നു.
മക്കൾ: രതീഷ്, രാജേഷ്, രേഷ്മ. മരുമക്കൾ: രേഷ്മ, പ്രജീഷ്, മണികണ്ഠൻ. ഏക സഹോദരി: രോഹിണി. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A farmer in Kasaragod was found dead under mysterious circumstances after having dinner with his family. He was discovered hanging from a tree.
#KasaragodNews #MysteriousDeath #FarmerDeath #Kasaragod #KeralaNews #LocalNews