കുരുമുളക് പറിക്കുന്നതിനിടെ മരം പൊട്ടിവീണ് കര്‍ഷകന്‍ മരിച്ചു
Feb 12, 2020, 15:38 IST
ബേഡകം: (www.kasaragodvartha.com 12.02.2020) കുരുമുളക് പറിക്കുന്നതിനിടെ മരം പൊട്ടിവീണ് കര്‍ഷകന്‍ മരിച്ചു. കരിവേടകം ഓട്ടച്ചാലിലെ പരേതരായ പി രാമന്‍ മണിയാണി-കാവേരിയമ്മ ദമ്പതികളുടെ മകന്‍ കെ മാധവന്‍ (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്.
സ്വന്തം തോട്ടത്തില്‍ മരത്തില്‍ കയറി കുരുമുളക് പറിക്കുന്നതിനിടെ മരചില്ല പൊട്ടിവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എത്തുമ്പോഴേക്കും മരണം സഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ: ഉഷ. മക്കള്‍: ഉണ്ണികൃഷ്ണന്‍, നിഷ, നിമിഷ (ലണ്ടന്‍). മരുമകന്‍: സദീശന്‍. സഹോദരങ്ങള്‍: കെ കൃഷ്ണന്‍, കുഞ്ഞമ്പു, മാധവി, യശോദ, ലക്ഷ്മി.
Keywords: Bedakam, kasaragod, Kerala, news, Death, hospital, Farmer died after fell from Tree < !- START disable copy paste -->