വില്ലേജ് ഓഫീസര്‍ മര്‍ദിച്ചുവെന്ന്; സ്ത്രീകള്‍ ഉള്‍പെടെ മൂന്നു പേര് ആശുപത്രിയില്‍, കുടുംബത്തെ വനിതാ കമ്മീഷന് അംഗം ഷാഹിദാകമാല്‍ സന്ദര്‍ശിച്ചു
Dec 31, 2017, 19:24 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2017) വില്ലേജ് ഓഫീസര്‍ മര്‍ദിച്ചുവെന്ന് പറഞ്ഞ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന കുടുംബത്തെ വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ സന്ദര്‍ശിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ബി എം ഇസ്മാഈല്‍ (38), ഉമ്മ ആഇശ (72), ഇസ്മാഈലിന്റെ ഭാര്യ മുംതാസ് (28) എന്നിവരെയാണ് ഷാഹിദാ കമാല്‍ സന്ദര്‍ശിച്ചത്. ഇസ്മാഈലും കുടുംബവും ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തെ ആശ്വസിപ്പിച്ച ഷാഹിദ നീതി ലഭിക്കാന്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കി.
സ്വകാര്യവ്യക്തി കൈയേറിയ ബെണ്ടിച്ചാലിലെ സ്ഥലത്ത് 2017 മാര്‍ച്ച് വരെ ഇസ്മാഈല്‍ നികുതിയടച്ചിരുന്നു. 2018 ലെ നികുതിയടക്കാനാണ് വെള്ളിയാഴ്ച ഇസ്മാഈല്‍ വില്ലേജ് ഓഫീസിലെത്തിയത്. എന്നാല്‍ വില്ലേജ് ഓഫീസര്‍ നികുതിയടക്കാന്‍ സമ്മതിച്ചില്ല. ഭാര്യയേയും മാതാവിനെയും കൂട്ടിവന്നാല്‍ മാത്രമെ നികുതിയടക്കാന്‍ കഴിയൂവെന്ന് പറഞ്ഞ് തിരിച്ചയച്ചു. ശനിയാഴ്ച ഇസ്മാഈല്‍ ഭാര്യയേയും മാതാവിനെയും കൂട്ടി വില്ലേജ് ഓഫീസിലെത്തി. എന്നാല്‍ നികുതിയടക്കാന്‍ സമ്മതിച്ചില്ല. കൂടാതെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി. ഭാര്യയോടും മാതാവിനോടും മോശമായി സംസാരിച്ചതിന് പ്രതികരിച്ചപ്പോള്‍ തങ്ങളെ വില്ലേജ് ഓഫീസില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം മുന്‍ വര്‍ഷം അടച്ച നികുതി രസീതും ഫയലും കീറിക്കളഞ്ഞതായി ഇസ്മാഈല്‍ ആരോപിച്ചു.
കുടുംബത്തെ മര്‍ദിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇസ്മാഈലിന്റെ കൈയേറിയ ഭൂമി ഒഴിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് പകരം ഈ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിക്കുകയാണ് വില്ലേജ് ഓഫീസര്‍ ചെയ്തതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. അര്‍ഹതപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ബി എ ഇസ്മാഈല്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയിരുന്നു. വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക്കമ്മിറ്റി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Village Office, Assault, Attack, Family, hospital, Family hospitalized after assault of Village officer