പത്രാധിപര്‍ക്കെതിരെ വാട്സ്ആപ്പില്‍ വ്യാജപ്രചരണം; പ്രതി അറസ്റ്റില്‍
Nov 23, 2017, 19:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2017) മലബാര്‍ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടിയെ വാട്സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളില്‍ അവഹേളിക്കുകയും മലബാര്‍ വാര്‍ത്ത പത്രത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സെന്‍ട്രല്‍ ചിത്താരിയിലെ മുഹമ്മദ് ഹനീഫ എന്ന റൈറ്റര്‍ ഹനീഫ(39)യെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു.
കേരള ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഹനീഫയെ ജാമ്യത്തില്‍ വിട്ടു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും നവമാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ച ഫോണ്‍ കണ്ടുകെട്ടണമെന്നും മേലില്‍ സമാനമായ രീതിയില്‍ ആര്‍ക്കെങ്കിലുമെതിരെ അപവാദം പ്രചരിപ്പിച്ചാല്‍ ജാമ്യം റദ്ദാകുന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്.
ഹനീഫയില്‍ നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഇവ ഫോറന്‍സിക് ലാബിന് കൈമാറിയിട്ടുണ്ട്. വാട്സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 298 കേരളാ പോലീസ് ആക്ട് 120 ഒ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ദുരുപയോഗ വകുപ്പ് 67 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് റൈറ്റര്‍ ഹനീഫക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Accuse, Fake post against Media; accused arrested