കള്ളനോട്ടടി; കോഴിക്കോട്ട് പിടിയിലായവരില്‍ കാസര്‍കോട് സ്വദേശിയും, 32 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു, കാസര്‍കോട്ടും കള്ളനോട്ടുകള്‍ വിതരണം ചെയ്തതായി സൂചന
Nov 9, 2017, 12:41 IST
കോഴിക്കോട്: (www.kasargodvartha.com 09/11/2017) കള്ളനോട്ടടി കേസില്‍ കോഴിക്കോട്ട് പിടിയിലായവരില്‍ കാസര്‍കോട് സ്വദേശിയും. കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറയിലെ ശിഹാബ്, പൂനൂര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ്, പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ വിപിന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 32 ലക്ഷം രൂപയുടെ കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തു.
കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറുകള്‍, പ്രിന്ററുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളനോട്ട് കേസില്‍ പൂനൂര്‍ പെരിങ്ങളംവയല്‍ പറയരുകണ്ടി വീട്ടില്‍ സാജു (46) വിനെയാണ് ആദ്യം പോലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്.
പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ 2,000 രൂപയുടെ 970 കള്ളനോട്ടുകളും 500 രൂപയുടെ 24 കെട്ട് (12 ലക്ഷം) അടക്കം 31,40,000 കള്ളനോട്ടുകള്‍ പിടികൂടി. ഒരു പേപ്പറില്‍ നാല് നോട്ട് പ്രിന്റ് ചെയ്ത 500 രൂപയുടെ 700 പേപ്പറുകള്‍, ആറു പ്രിന്ററുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, ഒരു സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റിനുള്ള ഉപകരണം, പ്രിന്റിംഗ് മഷി, പ്രിന്റിംഗ് കളര്‍ കാട്രിഡ്ജ് എന്നിവയും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ കോഴിക്കോട്, കൊല്ലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുസംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
നവംബര്‍ മൂന്നിന് എളേറ്റില്‍ വട്ടോളി പെട്രോള്‍ പമ്പില്‍ സാജു നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ പമ്പ് ജീവിക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാജുവിന്റെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 500 രൂപയുടെ 10 നോട്ടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിലെ ഹൊസൂരില്‍ നിന്നാണ് കള്ളനോട്ടുകള്‍ എത്തിക്കുന്നതെന്നും കാസര്‍കോട് സ്വദേശി ശിഹാബിനെകുറിച്ചും മറ്റു പ്രതികളെ കുറിച്ചും വിവരം നല്‍കിയത്. നോട്ടില്‍ റിസര്‍വ്വ് ബാങ്ക് എന്നെഴുതിയത് തെറ്റായി ചേര്‍ത്ത നിലയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. ശിഹാബ് കാസര്‍കോട്ടും നോട്ടുകള്‍ വിതരണം ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്.
നേരത്തെ കള്ളനോട്ടുമായി യുവാവ് വിദ്യാനഗര്‍ പോലീസിന്റെ പിടിയിലായിരുന്നു. പോലീസ് പിടിച്ചെടുത്ത നോട്ടുകളിലും റിസര്‍വ്വ് ബാങ്ക് എന്നെഴുതിയതില്‍ അക്ഷരതെറ്റുണ്ടായിരുന്നു.
Also Read:
പെട്രോള്‍ അടിച്ച ശേഷം കള്ളനോട്ട് നല്‍കി; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍, ചീട്ടുകളി കേന്ദ്രത്തില്‍ നിന്നും കിട്ടിയ നോട്ടാണെന്ന് പ്രതിയുടെ മൊഴി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kasaragod, Police, Arrest, News, Papers, Printers, Laptops, Scanner, Screen Printer, Printing Ink, Printing Color, Fake note case; 4 arrested including Kasaragodan in Kozhikode.
< !- START disable copy paste -->