city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജ്ഞാതന്‍ ഇറങ്ങിയതായി വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ പോലീസ് താക്കീത് ചെയ്തു

നീലേശ്വരം: (www.kasargodvartha.com 20.04.2020) അജ്ഞാതന്‍ ഇറങ്ങിയതായും അക്രമം അഴിച്ചുവിടുന്നതായും വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ പോലീസ് താക്കീത് ചെയ്തു. നീലേശ്വരം അങ്കക്കളരിയിലെ യുവാവനെയാണ് പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചത്. അങ്കകളരി, ഇടിച്ചൂളി തട്ട്, നീലായി, പാലാത്തടം, ചായ്യോത്ത്, പുത്തരിയടുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രി കാലത്ത് അജ്ഞാതന്‍ ആക്രമണം നടത്തുന്നതെന്നും പലര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് വ്യാജമായി വാട്‌സ്ആപ്പില്‍ പരിഭ്രാന്തി പരത്തുന്ന സന്ദേശം പ്രചരിപ്പിച്ചത്.
അജ്ഞാതന്‍ ഇറങ്ങിയതായി വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ പോലീസ് താക്കീത് ചെയ്തു

തുടര്‍ന്ന് നാട്ടുകാരും പോലീസും അന്വേഷണം നടത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്കകളരിയിലെ ഒരു യുവാവാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാളെ പിടികൂടി താക്കീത് നല്‍കുകയായിരുന്നു.


Keywords: Kasaragod, Neeleswaram, Kerala, News, Whatsapp, Fake, Police, Fake message through WhatsApp

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia