city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അഡ്മിനെതിരെയും ഷയര്‍ ചെയ്ത അംഗങ്ങള്‍ക്കെതിരെയും ഉടനടി നടപടി; പരാതികള്‍ ഈ നമ്പറുകളില്‍ അറിയിക്കാം

കാസര്‍കോട്: (www.kasargodvartha.com 17.01.2019) സാമൂഹ്യമാധ്യമങ്ങളായ വാട്ട്സ്അപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ കൂടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ജില്ലാ പോലീസ് പദ്ധതി തയ്യാറാക്കി. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഫോണ്‍മുഖാന്തിരം സൈബര്‍ സെല്ലി ലോ (9497975812) ക്രൈം സ്റ്റോപ്പര്‍ (1090) നമ്പറിലേക്കോ അറിയിക്കണമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നാടിന്റെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. പൊതുജനങ്ങളില്‍ തെറ്റിധാരണ ഉളവാക്കുന്ന രീതിയിലുള്ള ഇത്തരം വാര്‍ത്തകള്‍ പലരും അതിന്റെ പ്രത്യാഘാതം മനസ്സിലാക്കാതെയാണ് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നത്. ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാന്‍ ജില്ലയിലെ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

വ്യാജവും ആധികാരികത ഇല്ലാത്തതുമായി സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിന് മുമ്പ് പൊതുജനങ്ങള്‍ ആയതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ ഇത്തരം വ്യാജവാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ലെന്നും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ആള്‍ക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും ഷയര്‍ ചെയ്യുന്ന അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനാണ് തീരുമാനം.

സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അഡ്മിനെതിരെയും ഷയര്‍ ചെയ്ത അംഗങ്ങള്‍ക്കെതിരെയും ഉടനടി നടപടി; പരാതികള്‍ ഈ നമ്പറുകളില്‍ അറിയിക്കാം


Keywords:  Kerala, kasaragod, news, Social-Media, Whatsapp, Fake message in social media, Please inform to cyber cell or crime stopper  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia