കാസര്‍കോട് കോട്ടിക്കുളം സ്വദേശിക്കു പിന്നാലെ ആലംപാടി സ്വദേശിക്കും കൊറോണയുള്ളതായി വ്യാജപ്രചരണം; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി
Mar 10, 2020, 17:06 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2020) കാസര്‍കോട് കോട്ടിക്കുളം സ്വദേശിക്കു പിന്നാലെ ആലംപാടി സ്വദേശിക്കും കൊറോണയുള്ളതായി വ്യാജപ്രചരണം. സംഭവത്തില്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ആലംപാടി സ്വദേശി കൊറോണ നീരിക്ഷണത്തിലെന്ന തരത്തിലാണ് വ്യാജ പ്രചരണം നടത്തിയത്.
സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ അഷ്റഫ് നാല്‍ത്തട്ക്ക, ഹനീഫ് കെ ബി എ, ഫൈസല്‍ അറഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആലംപാടി ഗൈസ് എന്ന വാട്ട്‌സ്ആപ് കൂട്ടായ്മയാണ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. അന്വേഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി പി എസ് ബാബു പരാതിക്കാര്‍ക്ക് ഉറപ്പുനല്‍കി.
നേരത്തെ ഗള്‍ഫില്‍ നിന്നെത്തിയ കോട്ടിക്കുളത്തെ യുവാവിന് കൊറോണയാണെന്ന തരത്തില്‍ വ്യാജ ഓഡിയോ ക്ലിപ്പ് വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Keywords: Kasaragod, Kerala, news, Police, complaint, Investigation, Fake message about corona virus in WhatsApp; lodges complaint
< !- START disable copy paste -->