city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാവിക അക്കാദമിയില്‍പത്തൊമ്പതുപേരെ വ്യാജസര്‍ട്ടിഫിക്കറ്റിലൂടെ ജോലിയില്‍ കയറ്റാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

ബേഡകം:(www.kasargodvartha.com 17/12/2017) ഏഴിമല നാവിക അക്കാദമിയില്‍ ജോലിക്ക് കയറാന്‍ 19 പേര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കിയ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പടുപ്പ് ശങ്കരംപാടിയിലെ കെ കെ കരയില്‍ വിനോദ് അഗസ്റ്റിന്‍(46), പടുപ്പ് കുടിയിരിപ്പിലെ കെ എ ടോമിച്ചന്‍(49) എന്നിവരെയാണ് ബേഡകം എസ് ഐ ടി ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഏഴിമല നാവിക അക്കാദമിയില്‍ ഗ്രാസ് കട്ടിങ്ങ് ജോലിക്കായി വിനോദ് അഗസ്റ്റിനും ടോമിച്ചനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ബേഡകം പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. ഈ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ കാസര്‍കോട് ജില്ലയിലെ കര്‍ണാടക സ്വദേശികള്‍ അടക്കമുള്ളവര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കുകയായിരുന്നു. കൃത്രിമ രേഖകളോടൊപ്പം 19 പേര്‍ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച നാവിക അക്കാദമി അധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് വ്യക്തമായത്.

നാവിക അക്കാദമിയില്‍പത്തൊമ്പതുപേരെ വ്യാജസര്‍ട്ടിഫിക്കറ്റിലൂടെ  ജോലിയില്‍ കയറ്റാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

അഗസ്റ്റിനും ടോമിച്ചനും പുറമെ മറ്റൊരാള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പണം വാങ്ങിയാണ് മൂന്നംഗസംഘം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bedakam, Kasaragod, Police, Arrest, Police-station, Fake certificate; two men were arrested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia