city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടടക്കം മൂന്ന് ജില്ലകളിലെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വിദഗ്ദ സമിതി

കാസര്‍കോട്: (www.kasargodvartha.com 21.09.2021) 2022 - 27 വര്‍ഷത്തെ സംസ്ഥാന സര്‍കാരിന്റെ പഞ്ചവത്സര പദ്ധതിയില്‍ കാസര്‍കോട്ടടക്കം മൂന്ന് ജില്ലകളിലെ വികസന പദ്ധതികള്‍ രൂപകല്‍പന ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പിക്കുന്നതിനും വിദഗ്ദരും ഉദ്യോഗസ്ഥരും അടങ്ങുന്ന വര്‍കിങ് ഗ്രൂപിന് സംസ്ഥാന സര്‍കാര്‍ രൂപം നല്‍കി. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് സമിതി രൂപീകരിച്ചത്. ഈ മൂന്ന് ജില്ലകളിലെ വികസനത്തിനായി പ്രത്യക പാകേജ് സംസ്ഥാന സര്‍കാര്‍ നടപ്പിലാക്കി വരികയാണ്.

കാസര്‍കോട്ടടക്കം മൂന്ന് ജില്ലകളിലെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വിദഗ്ദ സമിതി

നിലവിലുള്ള പാകേജുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പോരായ്മകള്‍ തിരിച്ചറിയുന്നതിനും സമിതിക്ക് നിര്‍ദേശമുണ്ട്. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും അതിന്റെ കീഴിലുള്ള സ്‌കീമുകള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരു ചട്ടക്കൂട് തയ്യാറാക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് 14-ാം പഞ്ചവത്സര പദ്ധതിക്കും 2022-23-ലെ വാര്‍ഷിക പദ്ധതിക്കുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ മുന്‍ഗണനാ മേഖലകളിലും വിദഗ്ദ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ മേഖലയിലും കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ രൂപീകരിക്കാന്‍ വര്‍കിംഗ് ഗ്രൂപുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 15 നകം അന്തിമ റിപോര്‍ട് സമര്‍പിക്കാനാണ് നിര്‍ദേശം.

കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ആണ് കാസര്‍കോട്ടെ വിദഗ്ദ സമിതിയുടെ ചെയര്‍പേഴ്‌സണ്‍. മുന്‍ ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവാണ് കോ - ചെയര്‍പേഴ്‌സണ്‍. വിദഗ്ധരും ജില്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ആസൂത്രണ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സമിതി. 2013 ല്‍ അന്നത്തെ യുഡിഎഫ് സര്‍കാര്‍ ആണ് 11,000 കോടി രൂപയുടെ കാസര്‍കോട് പാകേജ് പ്രഖ്യാപിച്ചത്.

Keywords:  kasaragod, Government, Salt Sathyagraha statue, District Collector,UDF,  Expert committee to plan development projects in three districts including Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia