city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുവൈത്തില്‍ നിന്നും എത്തിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ സിം നല്‍കിയില്ല; ക്വാറന്റൈനില്‍ കഴിയാന്‍ നല്‍കിയത് മറ്റാരോ ഉപയോഗിച്ച വൃത്തിയാക്കാത്ത മുറിയെന്നും ആക്ഷേപം, ആദ്യം എല്ലാ സൗകര്യവും ഒരുക്കി കൈയ്യടി വാങ്ങിയ സര്‍ക്കാരിനെതിരെ തിരിഞ്ഞ് പ്രവാസികള്‍

കാസര്‍കോട്: (www.kasargodvartha.com 14.05.2020) കുവൈത്തില്‍ നിന്നും എത്തിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ സിം നല്‍കുകയോ ആവശ്യമായ പരിഗണന നല്‍കുകയോ ചെയ്തില്ലെന്ന് പരാതി. കാസര്‍കോട്ടെത്തിയ പലര്‍ക്കും ക്വാറന്റൈനില്‍ കഴിയാന്‍ നല്‍കിയത് മറ്റാരോ ഉപയോഗിച്ച വൃത്തിയാക്കാത്ത മുറിയെന്നും ആക്ഷേപം.

ഗള്‍ഫ് മേഖലയില്‍ നിന്നടക്കം ആദ്യം എത്തിയവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കി കൈയ്യടി വാങ്ങിയ സര്‍ക്കാര്‍ പിന്നീട് എത്തുന്നവരെയൊന്നും ഗൗനിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതോടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സൗജന്യ സിം അടക്കം കിട്ടിയില്ലെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും ആരോപിച്ച് വിദേശങ്ങളില്‍ നിന്നും മടങ്ങി എത്തിയവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
കുവൈത്തില്‍ നിന്നും എത്തിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ സിം നല്‍കിയില്ല; ക്വാറന്റൈനില്‍ കഴിയാന്‍ നല്‍കിയത് മറ്റാരോ ഉപയോഗിച്ച വൃത്തിയാക്കാത്ത മുറിയെന്നും ആക്ഷേപം, ആദ്യം എല്ലാ സൗകര്യവും ഒരുക്കി കൈയ്യടി വാങ്ങിയ സര്‍ക്കാരിനെതിരെ തിരിഞ്ഞ് പ്രവാസികള്‍

കാസര്‍കോട് ജില്ലക്കാര്‍ക്ക് കാസര്‍കോട്ടെ ലോഡ്ജുകളാണ് ക്വാറന്റൈനില്‍ കഴിയാന്‍ നല്‍കിയത്. മറ്റുള്ളവര്‍ ഉപയോഗിച്ച് പോയ മുറികള്‍ വൃത്തിയാക്കാതെയാണ് തങ്ങള്‍ക്ക് കഴിയാന്‍ നല്‍കിയതെന്ന് നീലേശ്വരം സ്വദേശിയായ യുവാവും കുടുംബവും പറഞ്ഞു. സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഒരുക്കിയെന്ന് പറയുന്ന പല കാര്യങ്ങളും തള്ള് മാത്രമാണെന്നാണ് പ്രവാസികള്‍ കുറ്റപ്പെടുത്തുന്നത്.

ആദ്യം എത്തിയവരെ മാത്രമാണ് പരാതിക്കിടയില്ലാത്തവിധം സൗകര്യങ്ങള്‍ നല്‍കിയത്. പിന്നീട് വരുന്നവരെയെല്ലാം സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന അവസ്ഥയിലാണ് അവഗണിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.



Keywords: Kasaragod, Kerala, Kuwait, News, Complaint, Sim card, Expats Complaint against Quarantine room

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia