എക്‌സൈസ് റെയ്ഡ് ശക്തമാക്കി; 21 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍
Aug 14, 2017, 12:37 IST
കാസര്‍കോട്:(www.kasargodvartha.com 14.08.2017) ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് റെയ്ഡ് ശക്തമാക്കി. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് മദ്യം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ അറസ്റ്റു ചെയ്തു. ആറ് ലിറ്റര്‍ മദ്യവുമായി രാവണേശ്വരം സ്വദേശി ഷൈജുവിനെയും നാലു ലിറ്റര്‍ മദ്യവുമായി ഉദിനൂര്‍ സ്വദേശി സുരേശനെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.
11 ലിറ്റര്‍ മദ്യം കാറില്‍ കടത്താന്‍ ശ്രമിച്ച അമ്പലത്തറ പാറപ്പള്ളി സ്വദേശി സാജുവിനെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 60 ഇ 3493 നമ്പര്‍ മാരുതി കാര്‍ കസ്റ്റഡിയിലെടുത്തു. സ്‌പെഷല്‍ സ്‌ക്വാഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബാബുരാജിന്റെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്. അസി. എക്‌സൈസ് കമ്മീഷണര്‍ സുല്‍ഫിക്കറുടെ നേതൃത്വത്തിലുള്ള നിഴല്‍ ഗ്രൂപ്പംഗമായ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഷാദ് പി നായര്‍, പ്രിവന്റീവ് ആഫീസര്‍ വി. ബാബു, പ്രമോദ്, ഡ്രൈവര്‍ മഹേഷ് എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ബി നായര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Special-squad, Arrest, Custody, Raid, Excise seized 21 ltr. liquor, 3 arrested