കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച് എക്‌സൈസ് ബസില്‍ നടത്തിയ പരിശോധനയില്‍ 45 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍
Apr 28, 2019, 17:51 IST
ആദൂര്‍: (www.kasargodvartha.com 28.04.2019) കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച് എക്‌സൈസ് ബസില്‍ നടത്തിയ പരിശോധനയില്‍ 45 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയിലായി. നെല്ലിക്കുന്നിലെ മുഹമ്മദ് സഹീറിനെ (33)യാണ് 45,59,000 രൂപയുടെ കുഴല്‍പണവുമായി പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു പരിശോധന.
കഞ്ചാവ് കടത്തുന്നതായി ബദിയടുക്ക എക്സൈസ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ സച്ചിദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.20 മണിയോടെ ആദൂരില്‍ വെച്ചാണ് ബസ് പരിശോധിച്ചത്. സഹീറിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ചെരുപ്പെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ ബാഗിനകത്ത് ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. 2000 രൂപയുടെ 1498 നോട്ടുകളും 500 രൂപയുടെ 3126 നോട്ടുകളുമാണ് പിടിച്ചെടുത്തത്.
എറണാകുളത്തെ ചെരുപ്പ് കടയിലെ ജീവനക്കാരനാണ് സഹീര്‍. ബംഗളൂരു അവന്യൂ റോഡിലെ ഹബീബ് റഹ് മാന്‍ എന്നയാള്‍ മംഗളൂരുവിലെ ഹബീബ് എന്നയാള്‍ക്ക് നല്‍കാനാണ് പണം ഏല്‍പ്പിച്ചതെന്നും 3,000 രൂപ ഇതിനായി തനിക്ക് പ്രതിഫലം നല്‍കുമെന്നും ചോദ്യം ചെയ്യലില്‍ സഹീര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത തുകയും പ്രതിയെയും എക്‌സൈസ് സംഘം പിന്നീട് ആദൂര്‍ പോലീസിന് കൈമാറി. സംഭവത്തില്‍ ആദൂര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ. ശ്രീകാന്ത്, കെ പി അരുണ്‍, വിനോദ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Ganja, Ganja seized, Excise, Excise raid in Bus; Youth held with Black money
< !- START disable copy paste -->