city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sentence | നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രതികൾക്ക് തടവും പിഴയും

Representational Image Generated by GPT
  • അനധികൃത മദ്യവിൽപ്പന തടയാനെത്തിയപ്പോഴായിരുന്നു സംഭവം.

  • 2022 മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാഞ്ഞങ്ങാട്: (KasargodVartha) അനധികൃത മദ്യവിൽപ്പന തടയാനെത്തിയ എക്സൈസ് സംഘത്തിനു നേരെ വളർത്തു നായയെ അഴിച്ചു വിട്ട് ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും. മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ, കളനാട് വില്ലേജിലെ കൈനോത്ത് പ്രദേശത്തെ ഉദയൻ, അജിത്ത് എന്നിവരെയാണ് ഹൊസ്‌ദുർഗ് അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.

2022 മെയ് ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കൈനോത്ത് വെച്ച് ഉദയൻ ഇരുചക്രവാഹനത്തിൽ മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി. ഈ സമയം ഉദയനും അജിത്തും ചേർന്ന് വളർത്തു നായയെ അഴിച്ചു വിട്ട് എക്സൈസ് സംഘാംഗം ബിയോയിയെ കല്ലുകൊണ്ട് തലക്കടിച്ചു പരുക്കേൽപ്പിച്ചു എന്നാണ് കേസ്.

കോടതി ഉദയനും അജിത്തിനും മൂന്ന് വർഷവും ഒരു മാസവും തടവും 35,800 രൂപ പിഴയും വിധിച്ചു. പിഴ തുകയിൽ നിന്ന് 25,000 രൂപ വീതം ആക്രമണത്തിനിരയായ ജീവനക്കാരൻ ബിജോയിക്കും, സാക്ഷിയായ പ്രദീപനും നൽകാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ഇരുവർക്കും ആറു മാസവും 15 ദിവസവും കൂടി തടവ് അനുഭവിക്കണം. കേസിലെ മറ്റു രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടു. ഹൊസ്‌ദുർഗ് അസി. സെഷൻസ് ജഡ്‌ജി എം.സി.ബിജു ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ, താഴെ കമന്റ് ചെയ്യൂ.

Summary: A court in Kanhangad sentenced the accused in a case where excise officers were attacked with a dog while trying to prevent illegal liquor sales.
#KeralaNews #Kanhangad #Excise #Crime #CourtVerdict #IllegalLiquor

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia