കാസര്‍കോട്ടെ ബാറില്‍ എക്‌സൈസ് പരിശോധന നടത്തി
Oct 31, 2014, 13:11 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2014) ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ താഴുവീണ കാസര്‍കോട്ടെ ബാറുകളില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അധികൃതര്‍ പരിശോധന നടത്തി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജെ.കെ. റെസിഡന്റ്‌സി ബാറില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കാസര്‍കോട്ട് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ബാറായ ഹൈവേ കാസില്‍ രാത്രിതന്നെ പൂട്ടിയിരുന്നു.
ജെ.കെ. ബാറിനും പൂട്ടാന്‍ വേണ്ടി എക്‌സൈസ് നോട്ടീസ് നല്‍കിയിരുന്നു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്, അനീഷ് കുമാര്‍, ഉമര്‍കുട്ടി, എ.ബി. അബ്ദുല്ല, ടി.വി. വിനു, കുഞ്ഞിരാമന്‍ എന്നിവരും ഉണ്ടായിരുന്നു.
ബാര്‍ പൂട്ടിയിട്ടും ചില മദ്യപാന്മാര്‍ സമീപത്തുതന്നെ ചുറ്റിപറ്റി ഉണ്ടായിരുന്നു. ബാര്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പൂട്ടിയ ബാറുകളില്‍ ബാക്കിയുള്ള മദ്യം ബീവറേജസിന് കൈമാറാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. മദ്യത്തിന്റെ വില കണക്കാക്കി സര്‍ക്കാര്‍ നല്‍കും. മദ്യത്തിന്റെ കണക്ക് എക്‌സൈസ് അധികൃതര്‍ ശേഖരിച്ചു.

Keywords : Kasaragod, Bar, Kerala, High Court, Order, Excise
Advertisement:
Advertisement: