സ്വകാര്യസ്ഥാപനത്തില്‍ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയതിന് അമിതപലിശ; പോലീസ് അന്വേഷണം തുടങ്ങി
Aug 3, 2017, 19:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2017) സ്വകാര്യ സ്ഥാപനത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയതിന് അമിത പലിശ ഈടാക്കിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്ടെ ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനെതിരെയാണ് ചിത്താരിയിലെ സി കെ നാരായണന്‍ പോലീസിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറത്തിലും പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് സ്വര്‍ണ്ണം പണയപ്പെടുത്തി നാരായണന്‍ ചെമ്മണൂര്‍ ക്രെഡിറ്റില്‍ നിന്നും 64,000 രൂപ വായ്പ എടുത്തിരുന്നു.
കഴിഞ്ഞ ദിവസം പലിശയടക്കാന്‍ നോട്ടീസ് വന്നതിന്റെ അടിസ്ഥാനത്തില്‍ നാരായണന്‍ പണയ വസ്തു തിരിച്ചെടുക്കാന്‍ സ്ഥാപനത്തില്‍ ചെന്നപ്പോള്‍ മുതലും പലിശയും കൃത്യമായി എത്രയെന്നു പറയാതെ 23,000 രൂപ പലിശ മാത്രം കാണിക്കുകയാണ് ചെയ്തത്. ഇത്രയും പലിശ നിയമ വിരുദ്ധമാണെന്ന് പറഞ്ഞപ്പോള്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ നാരായണനോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ 12,000 രൂപ മാത്രം പലിശ ഈടാക്കേണ്ടിടത്താണ് 23,000 രൂപ പലിശ ആവശ്യപ്പെട്ടതെന്ന് നാരായണന്‍ പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചക്ക് ഉപഭോക്താവായ തനിക്ക് 25,000 രൂപയുടെ സാമ്പത്തീക നഷ്ടം ഉണ്ടാക്കിയതായും നാരായണന്‍ പരാതിയില്‍ വ്യക്തമാക്കി. തനിക്ക് വന്ന സാമ്പത്തീക നഷ്ടവും ചിലവും ഈടാക്കിതരണമെന്ന് നാരായണന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Police, Investigation, gold, Excessive interest rate in private finance company; police investigation started