Uroos | എരുമാട് മഖാം ഉറൂസ് ഏപ്രിൽ 26 മുതൽ മെയ് 3 വരെ
* വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ മഖാം സിയാറത്തും സമൂഹ വിവാഹവും നടക്കും
കാസർകോട്: (KasargodVartha) കർണാടക കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് ഏപ്രിൽ 26 മുതൽ മെയ് മൂന്ന് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ മഖാം സിയാറത്തും സമൂഹ വിവാഹവും നടക്കും. തുടർന്ന് ജമാഅത് പ്രസിഡണ്ട് അബൂബകർ സഖാഫി പതാക ഉയർത്തുന്നതോടെ ഉറൂസിന് തുടക്കം കുറിക്കും. ഉറൂസ് ഉദ്ഘാടനം വൈകുന്നേരം ഏഴ് മണിക്ക് എം എം അബ്ദുല്ല ഫൈസി നിർവഹിക്കും. ശിഹാബുദ്ദീൻ അൽ ഹൈദ്രൂസി മുത്തന്നൂർ തങ്ങൾ, മുഹമ്മദലി സഖാഫി മുള്ളൂർക്കര എന്നിവർ സംബന്ധിക്കും.
28ന് സയ്യിദ് ശിഹാബ് അൽഹൈദ്രോസി തങ്ങൾ എരുമാട്, ഡോ. അബ്ദുസലാം മുസ്‌ലിയാർ ദേവർശോല എന്നിവർ പങ്കെടുക്കും. 29നു ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക സമ്മേളനം കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുർ റഹ്മാൻ സഖാഫി, ശാഫി സഅദി എന്നിവർ പ്രഭാഷണം നടത്തും. രാത്രി ശമീർ ദാരിമി കൊല്ലം, 30നു രാത്രി വഹാബ് നഈമി കൊല്ലം എന്നിവർ പ്രഭാഷണം നടത്തും.
മെയ് ഒന്നിന് രാവിലെ 11 മണിക്ക് സയ്യിദ് ഫസൽ കോയമ്മ ഖുറാ തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. രാത്രി നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തും. മെയ് രണ്ടിന് സ്വലാത് മജ്‌ലിസിന് ഹംസ സഖാഫി, സമീഹ് അൻവരി അൽ അഹ്സനി നേതൃത്വം നൽകും. നൗശാദ് ബാഖവി പ്രഭാഷണം നടത്തും. മെയ് മൂന്നിന് ഉറൂസ് സമാപന സമ്മേളനം സയ്യിദ് ഇല്യാസ് അൽഹൈദ്രൂസി എരുമാട് ഉദ്‌ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി കടലുണ്ടി സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ യൂസുഫ് മദനി എരുമാട്, നദീർ ബാഖവി, ഹാരിസ് സുഹ്‌രി, അബ്ദുൽ ഖാദിർ കെ പി, മുഹമ്മദ് ഹനീഫ് സി എം സംബന്ധിച്ചു.