പാടം നികത്തുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയവരുടെ ഓഫീസും പാടം നികത്തിയുണ്ടാക്കിയത്
Mar 31, 2018, 16:04 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 31/03/2018) പാടം നികത്തുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയവരുടെ ഓഫീസും പാടം നികത്തിയുണ്ടാക്കിയത്. പാടം നികത്തുന്നതിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രക്ഷോഭ രംഗത്തിറങ്ങുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാകമ്മിറ്റി ആസ്ഥാനമായ പരിഷത്ത് ഭവന്‍ നിര്‍മ്മിച്ചത് പാടം നികത്തിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു കാലത്ത് കാഞ്ഞങ്ങാടിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന കാരാട്ട് വയലിലാണ് പാടം നികത്തി പരിഷത്ത് ഭവനു വേണ്ടി ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍നിരയില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞങ്ങാട്ട് ജില്ലാ ഓഫീസിന് വേണ്ടി മൂന്ന് വിളവ് എടുത്തിരുന്ന പാടം മണ്ണിട്ട് നികത്തി കെട്ടിടം പണിഞ്ഞത്.

രണ്ടു വര്‍ഷം മുമ്പാണ് ഇതിന് കെട്ടിട നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചത്. കാഞ്ഞങ്ങാടിനെ തരിശു രഹിത നഗരസഭയാക്കി മാറ്റാന്‍ മുന്‍സിപ്പല്‍ ഭരണസമിതി വിവിധങ്ങളായ പദ്ധതികള്‍ നടത്തി വരുമ്പോഴാണ് പരിസ്ഥിതി സംരക്ഷണവും പാടം നികത്തലിനുമെതിരെ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് നെല്‍വയല്‍ നികത്തി ജില്ലാആസ്ഥാന മന്ദിരം പണിതത്.
ഇത് പരിഷത്തിന്റെ ഇരട്ടത്താപ്പ് നയമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പരിസ്ഥിതി ഭവന് തൊട്ടടുത്ത് തന്നെ പാടം നികത്തി പെന്‍ഷന്‍ ഭവനും നിര്‍മ്മിച്ചിട്ടുണ്ട്. പാടം നികത്തി കെട്ടിടം പണിതതിനെതിരെ നടപടിയെടുക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
Keywords: News, Kanhangad, Kasaragod, Building, Environmental protectors Office build after Filled up field