city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് നഴ്‌സറിയും ചെടിവെച്ച് പിടിപ്പിക്കലുമായി വ്യത്യസ്‍തമായ പരിസ്ഥിതി സംരക്ഷണ മാതൃക; കല്ലേൻ പൊക്കുടന്റെ പാത പിന്തുടർന്ന് അലിഫ് സാംസ്കാരിക കൂട്ടായ്മ

തൃക്കരിപ്പൂർ: (www.kasargodvartha.com 18.06.2021) 500 ഏകെർ സ്ഥലത്ത് കണ്ടൽ കാട് വെച്ചുപിടിപ്പിച്ച കല്ലേൻ പൊക്കുടൻ്റെ പാത പിന്തുടർന്ന് മാടക്കാലിലും കൈക്കോട്ട് കടവിലും കണ്ടൽ നഴ്സറിയും ചെടിവെച്ച് പിടിപ്പിക്കലും നടത്തി കൂട്ടായ്മ പ്രവർത്തകർ മാതൃകയാവുന്നു.

കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് നഴ്‌സറിയും ചെടിവെച്ച് പിടിപ്പിക്കലുമായി വ്യത്യസ്‍തമായ പരിസ്ഥിതി സംരക്ഷണ മാതൃക; കല്ലേൻ പൊക്കുടന്റെ പാത പിന്തുടർന്ന് അലിഫ് സാംസ്കാരിക കൂട്ടായ്മ


മണ്ണൊലിപ്പ് തടയുന്നതിനും മീൻ സമ്പത്ത് വർധിപ്പിക്കുന്നതിനും ശാസ്ത്രീയമായി ഏറെ പ്രയോജനപ്രദമായ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുക എന്നത് പ്രകൃതിയെ സ്നേഹിക്കുന്നവർക്കെല്ലാം ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സദ് പ്രവർത്തനമാണെന്ന് വിശ്വസിച്ച ഒരാളായിരുന്നു ഈ സംസ്‌കാരത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തിയ കല്ലേൻ പൊക്കുടൻ. അദ്ദേഹത്തിന്റെ മരണശേഷവും ആ ദൗത്യം ഏറ്റെടുക്കാൻ തീരദേശ മേഖലയിൽ ദിനം പ്രതി യുവാക്കൾ കടന്നു വരുന്നത് ഏറെ പ്രതീക്ഷ നൽകുകയാണ്.

മാടക്കാലിൽ കവ്വായി പുഴ കേന്ദ്രീകരിച്ച് ബാബു സുരേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച കണ്ടൽ നഴ്സറിയുടെ ചുവടുപിടിച്ച് കൈക്കോട്ട് കടവിലും ഈ ഒരു സംസ്ക്കാരത്തിനും, കണ്ടൽചെടികൾക്കും വിത്ത് പാകിയിരിക്കുകയാണ് കൈക്കോട്ടുകടവ് അലിഫ് സാംസ്കാരിക കൂട്ടായ്മ. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ഉപകാരപ്രദവും സമൂഹത്തോട് ചെയ്യാൻ പറ്റുന്ന വലിയ ഉത്തരവാദിത്തവുമാണ് ഇത്തരത്തിലുള്ള പരിസ്ഥിതിപ്രവർത്തനത്തിൽ അലിഫ് സാംസ്ക്കാരിക കൂട്ടായ്മ കാട്ടുന്നത്.

ബാബു മാസ്റ്ററിൽ നിന്നും വിത്ത് ശേഖരിച്ച് തുടക്കം കുറിച്ച പ്രവർത്തനം വിപുലീകരിക്കാനാണ് അലിഫ് സാംസ്‌കാരിക കൂട്ടായ്മ പ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ കൈക്കോട്ടുകടവ് സെൻട്രൽ പാതയോരത്തും പൂവളപ്പ് അംഗനവാടിയിലും അലിഫ് കൂട്ടായ്മ ഫലവൃക്ഷങ്ങൾ നട്ടിരുന്നു. ഇതിന് ചുവട് പിടിച്ചാണ് കവ്വായിപുഴയോരത്തും അതിന്റ കൈവരിയായ ചെറിയചാൽ പുഴയോരത്തും കണ്ടൽവിത്ത് വെച്ചു പിടിപ്പിച്ചത്. ജീവകാരുണ്യ മേഖലകളിലും സജീവമായി അലിഫ് കൂട്ടായ്‌മ ആംബുലൻസ് സൗകര്യവും ഒരുക്കി ഉദാത്ത മാതൃക തീർക്കുകയാണ്.

ചെയർമാൻ എം കെ അബ്ദുല്ലഹാജി, കൺവീനർ ഹർശാദ് കടവത്തിന് വിത്തുചെടി നൽകി ഉദ്ഘാടനം നിർവഹിച്ചു. എൻ അബ്ദുല്ല, ശരീഫ് കടവത്ത്, എം കുഞ്ഞിമൊയ്തീൻ, ടി ശരീഫ്, എൻ അശ്‌റഫ്, എ നൗശാദ് സംബന്ധിച്ചു.

Keywords:  Kasaragod, Trikaripur, News, River, Protect, Inauguration, Environmental protection with nursery and planting for mangrove conservation.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia