ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സ്മരണകളോതി പള്ളിയിലെ മരത്തില്‍ കൊത്തിവെച്ച ഖുര്‍ആനിക സൂക്തങ്ങളും
Apr 24, 2018, 20:58 IST
ക ളനാട്: (www.kasargodvartha.com 24.04.2018) ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സ്മൃതികളിലേക്ക് ഒരെത്തിനോട്ടമായി കളനാട് ഹൈദ്രോസ് ജമാഅത്ത് പള്ളിയിലെ ദൃശ്യവിസ്മയമായ കൊത്തുപണികള്‍. മരത്തടി പതിപ്പിച്ച പള്ളിയുടെ ചുമരില്‍ അറബിക് കാലിഗ്രാഫിയുപയോഗിച്ച് മനോഹരമായി ഖുര്‍ആനിക സൂക്തങ്ങള്‍ കൊത്തിവെച്ചതിനുപിന്നില്‍ അദ്ദേഹത്തിന്റെ ഏറെ നാളത്തെ അധ്വാനമുണ്ടായിരുന്നു. പുറമേ നിന്നും തൊഴിലാളികളെ കൊണ്ടുവന്നാണ് അദ്ദേഹം സങ്കീര്‍ണ്ണമായ ഈ ജോലി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമാണ് ഇത്തരത്തിലൊരു പള്ളി. പള്ളിക്കകം ശീതീകരിച്ചതും അദ്ദേഹം മുന്‍കൈയ്യെടുത്താണ്.
ഈ ജോലിക്കിടെ ഒരു ആണി പോലും താനറിയാതെ അടിച്ചിട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അധ്വാനം കൊത്തുപണികളിലെ പൂര്‍ണ്ണതയില്‍ ഇന്നും നിഴലിച്ചുകാണുന്നു. ഏറ്റെടുത്ത ജോലിയോട് അദ്ദേഹം കാണിച്ച ആത്മാര്‍തത സമാനതകളില്ലാത്തതായിരുന്നു. അതിന് ഹൈദ്രോസ് ജമാഅത്ത് പള്ളിയിലെ മിഴികളില്‍ കുളിര് പകരുന്ന കൊത്തുപണികള്‍ തന്നെയാണ് ഏറ്റവും മികച്ച ഉദാഹരണം.
കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മ്മാണത്തിലും സ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ലാബിലെ സജ്ജീകരണങ്ങളിലും ഇബ്രാഹിം ഹാജി 'ടച്ച്' തെളിഞ്ഞുകാണുന്നു.
Related News:
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kalanad, News, Death, Qatar Ibrahim Haji, Masjid, Furniture, Quranic sentences, Engrave In Mosque Remains As A Memory Of Qatar Ibrahim Haji