city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് പ്രതിദിനം മറിയുന്നത് കോടികളുടെ ഹവാല; മൂന്നു പേരെ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം, 30 ഓളം പേര്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും വിവരം

കാസര്‍കോട്: (www.kasargodvartha.com 25.10.2017) കാസര്‍കോട്ട് പ്രതിദിനം മറിയുന്നത് കോടികളുടെ ഹവാലയാണെന്ന വിവരം പുറത്തുവന്നു. മൂന്നു പേരെ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നതായാണ് വിവരം. 30 ഓളം പേര്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

പ്രതിദിനം കോടികള്‍ തന്നെ ഹവാല ഇടപാടിലൂടെ ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്.  മൂന്നു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് സൂചന. ഇതോടൊപ്പം തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങളും ഹവാല ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിച്ചതായി സൂചനയുണ്ട്.

ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകാര്‍ക്ക് ഖത്തര്‍, സൗദി, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലായി കണ്ണികളുണ്ട്. സ്വര്‍ണക്കടത്ത് സംഘങ്ങളും ഹവാല ഇടപാടുകളും കണ്ണി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റിനും വിവരം ലഭിച്ചിരിക്കുന്നത്. മാസങ്ങളായി എന്‍ഫോഴ്‌സ്‌മെന്റിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട് തമ്പടിച്ചിരിക്കുന്നതായും വിവരമുണ്ട്. ഹവാല ഇടപാടുകാരുടെയും കള്ളപ്പണക്കാരുടെയും കൃത്യമായ വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

അടുത്തിടെ ഹവാല ഇടപാടുകാരനെ തട്ടിക്കൊണ്ടുപോയി ഏഴ് ലക്ഷം രൂപ കൊള്ളയടിച്ച സംഭവം ഹവാല ഇടപാടുകാര്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണെന്നാണ് സംശയിക്കപ്പെടുന്നത്. ഉളിയത്തടുക്കയിലും മറ്റുമായി പണം വിതരണം ചെയ്തുവരുന്നതിനിടെ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ മുഹമ്മദിനെ (42)യാണ് തട്ടിക്കൊണ്ടുപോയി തെക്കില്‍ വളവിലെ ഹമ്പിന് സമീപം വെച്ച് പണം കൈക്കലാക്കി കാറില്‍ നിന്നും തള്ളിയിട്ട് അജ്ഞാത സംഘം രക്ഷപ്പെട്ടത്. ഈ കേസിന്റെ അന്വേഷണം വിദ്യാനഗര്‍ സി ഐയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

കാസര്‍കോട്ട് പ്രതിദിനം മറിയുന്നത് കോടികളുടെ ഹവാല; മൂന്നു പേരെ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം, 30 ഓളം പേര്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും വിവരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Investigation, cash, Enforcement investigation on Hawala teams
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia