എന്‍ഡോസള്‍ഫാന്‍; ചികിത്സയിലായിരുന്ന 8 വയസുകാരി മരിച്ചു
Apr 22, 2018, 12:20 IST
നീര്‍ച്ചാല്‍: (www.kasargodvartha.com 21.04.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായി ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരണത്തിന് കീഴടങ്ങി. നീര്‍ച്ചാല്‍ ബിര്‍മ്മിനടുക്കയിലെ ബി.എം അബ്ബാസ്-നസീമ ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് സഫീറ (എട്ട്) യാണ് മരിച്ചത്. ജന്മനാ കൈകാലുകള്‍ തളര്‍ന്നും തല വലുതാവുകയും ചെയ്യുന്ന രോഗം കാരണം വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. www.kasargodvartha.com
ഒരാഴ്ച മുമ്പ് മംഗളൂരുവിലെ ആശുപത്രിയില്‍ തലക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. ബദിയടുക്ക പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
സഹോദരങ്ങള്‍: മുഹമ്മദ് ഷിഹാസ്, അലീമത്ത് സക്കീറ, മുഹമ്മദ് സഈദ്. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Endosulfan, Death, Treatment, Neerchal, Child, Mangluru Hospital, under treatment, Endosulfan; 8 year old died.