കൊപ്ര കട്ടിംഗ് യന്ത്രത്തില്‍ കാല്‍ കുടുങ്ങിയ ജീവനക്കാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
Jun 1, 2017, 12:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2017) കൊപ്ര കട്ടിംഗ് യന്ത്രത്തില്‍ കാല്‍ കുടുങ്ങിയ ജീവനക്കാരനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തോയമ്മല്‍ ശ്രീകൃഷ്ണ ഓയില്‍ മില്ലിലെ ജീവനക്കാരനായ രാജന്‍(53)പൂജാരിയാണ് കൊപ്ര കട്ടിംഗ് യന്ത്രത്തില്‍ കുടുങ്ങിയത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കൊപ്ര കട്ടിംഗ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ രാജന്റെ കാല്‍ അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ രാജന്റെ കാല്‍ യന്ത്രത്തില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി യന്ത്രം അഴിച്ചുമാറ്റിയാണ് രാജനെ രക്ഷപ്പെടുത്തിയത്. കാലിന് സാരമായി പരിക്കേറ്റ രാജനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Employees, Fire Force, Injured, Hospital, Employee's leg trapped in copra cutting machine.