ജനറല്‍ ആശുപത്രിയിലേക്ക് വിളിച്ച് അസഭ്യം സംസാരിക്കുന്നയാളെ കൊണ്ട് പൊറുതിമുട്ടി ജീവനക്കാരികള്‍; 'അസുഖം' തുടങ്ങിയിട്ട് ഒന്നര മാസം, പോലീസും അനങ്ങുന്നില്ല
Jun 19, 2017, 17:13 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടറിലേക്ക് വിളിച്ച് അസഭ്യം സംസാരിക്കുന്നയാളെ കൊണ്ട് പൊറുതി മുട്ടി ആശുപത്രി ജീവനക്കാരികള്‍. ഒന്നര മാസത്തോളമായി ഇയാള്‍ നിരന്തരം ജനറല്‍ ആശുപത്രിയിലെ ലാന്റ് ഫോണിലേക്ക് വിളിക്കുകയും ജീവനക്കാരികളോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. ശല്യം സഹിക്കവയ്യാതായതോടെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
പാതിരാത്രിയിലും ഇയാളുടെ കോളുകള്‍ ജനറല്‍ ആശുപത്രിയിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. വിളിക്കുന്നത് ജനറല്‍ ആശുപത്രിയിലെ ലാന്റ്‌ഫോണിലേക്കായതിനാല്‍ എടുക്കാതിരിക്കാനും സാധിക്കുന്നില്ല. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ സഹിച്ചുകൊണ്ട് കഴിയുകയാണ് ഒ.പി കൗണ്ടറിലെ ജീവനക്കാരികള്‍. ഫോണ്‍കോള്‍ ഏതെങ്കിലും പുരുഷ ജീവനക്കാര്‍ എടുത്താല്‍ ഇയാള്‍ സംസാരിക്കുന്നുമില്ല. സ്ത്രീകള്‍ മാത്രം ഫോണെടുക്കുമ്പോള്‍ ശല്യം ചെയ്യുന്ന വിരുതനെ ഉടന്‍ കണ്ടെത്തി പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നാണ് ജനറല്‍ ആശുപത്രിയിലെ ജീവനക്കാരികള്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, General-hospital, complaint, Police, Employees are disturbed by person who use lewd talk by phone