ലോറിയില്‍ നിന്നും ടൈല്‍സ് ഇറക്കുന്നതിനിടെ തലയിലേക്ക് വീണ് ചുമട്ടുതൊഴിലാളിക്ക് ഗുരുതരം
Mar 14, 2018, 14:02 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14.03.2018) ലോറിയില്‍ നിന്നും ടൈല്‍സ് ഇറക്കുന്നതിനിടെ തലയിലേക്ക് വീണ് ചുമട്ടുതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. സിഐടിയു പ്രവര്‍ത്തകനും കാലിക്കടവ് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ പുത്തിലോട്ടെ രാജനാണ് (52) പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ വൈറ്റ് ഹൗസിന്റെ ഗോഡൗണിലേക്ക് ടൈല്‍സ് ഇറക്കുന്നതിന് ലോറിയുടെ ബോഡി അഴിച്ചപ്പോഴാണ് വലിയ ടൈല്‍സുകള്‍ തലയിലേക്ക് ഒന്നിച്ച് പതിച്ചത്.
ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. ഉടന്‍ തന്നെ ചെറുവത്തൂര്‍ കെ.എച്ച്. ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheruvathur, Injured, Natives, Hospital, Employee injured after falling tiles, hospitalized.
< !- START disable copy paste -->