city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടും കാട്ടാനവിളയാട്ടം; പത്തിലേറെ റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചു

ബോവിക്കാനം: (www.kasargodvartha.com 06/11/2017) കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ബോവിക്കാനം, കാനത്തൂര്‍ ഭാഗങ്ങളില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത തലവേദനയാകുന്നു. കാനത്തൂര്‍ കാവുങ്കാലിലെ എം. രാഘവന്‍ നായരുടെ പത്തിലേറെ റബ്ബര്‍ മരങ്ങള്‍ കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടാനകള്‍ നശിപ്പിച്ചു. സമീപത്തെ വനത്തില്‍ നിന്നാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്.

ഇറങ്ങിയാല്‍ റബ്ബര്‍, തെങ്ങിന്‍ തൈകള്‍, വാഴക്കൂട്ടം തുടങ്ങിയവക്ക് നാശം വരുത്തിയേ ആനകള്‍ തിരിച്ചുപോകാറുള്ളൂ. ഏതുസമയത്തും ആനകള്‍ നാട്ടിലിറങ്ങുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ കഴിയുന്നത്. ഞായറാഴ്ച ആനക്കൂട്ടം റബര്‍ തോട്ടത്തിലിറങ്ങുകയും കൃഷിനാശം വരുത്തുകയുമായിരുന്നു. തലേദിവസം രാത്രി ആനക്കൂട്ടം എത്തിയെങ്കിലും നാട്ടുകാര്‍ തീയിട്ടും ശബ്ദമുണ്ടാക്കിയും വനത്തിലേക്ക് തുരത്തിയോടിക്കുകയായിരുന്നു.

വീണ്ടും കാട്ടാനവിളയാട്ടം; പത്തിലേറെ റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചു


പിറ്റേദിവസം വീണ്ടുമെത്തിയാണ് റബര്‍ മരങ്ങള്‍ കടപുഴക്കി നശിപ്പിച്ചത്. ഈ സമയം നാട്ടുകാര്‍ ആനകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വീപ്പകളില്‍ അടിച്ചും മറ്റും ശബ്ദഘോഷമുണ്ടാക്കിയെങ്കിലും വകവെക്കാതെ ആനകള്‍ മദിച്ചുനടക്കുകയായിരുന്നു.

പത്തുവര്‍ഷത്തിലേറെ പ്രായമായ പാലെടുക്കുന്ന റബര്‍മരങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് പയസ്വിനിപ്പുഴ കടന്ന് ആനക്കൂട്ടം നെയ്യങ്കയം വനത്തിലേക്ക് കടന്നുവന്നത്. കാനത്തൂര്‍ മൂടേംവീടിനു സമീപത്തെ വനത്തില്‍ അഞ്ച് ആനകള്‍ തമ്പടിച്ചിട്ടുണ്ട്. രണ്ടാമത്തെ കൂട്ടം പാണ്ടിവനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കൊമ്പനുള്‍പ്പെടെ അഞ്ച് ആനകള്‍ ഇവിടെയുമുണ്ട്. കാടിനരികില്‍ തീയിട്ടും പടക്കംപൊട്ടിച്ചും ആനകളെ തുരത്താന്‍ നടത്തുന്ന ശ്രമം വിജയിക്കാത്തത് കര്‍ഷകരെ നിരാശയിലാഴ്ത്തുന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News,Kasaragod, Bovikanam, Natives, Farmer, Elephant attack, Rubber, Elephant attack; Rubber trees demolished

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia