കാട്ടാനക്കൂട്ടം ചിന്നം വിളിച്ചുകൊണ്ട് പാഞ്ഞടുത്തു; ഭയന്നോടുന്നതിനിടെ രണ്ടുപേര്‍ക്ക് പരിക്ക്
Dec 22, 2017, 20:13 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2017) ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്തും പരിസരങ്ങളിലും കാട്ടാനകളുടെ പരാക്രമം തുടരുന്നു. ബോവിക്കാനം, കാനത്തൂര്‍, പേരടുക്കം ഭാഗങ്ങളിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. നാട്ടിലിറങ്ങി വ്യാപക കൃഷിനാശം വരുത്തിയ കാട്ടാനക്കൂട്ടം പാണൂരിലെ ജനവാസ കേന്ദ്രത്തില്‍ തങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
കവുങ്ങുകളും തെങ്ങുകളും ആനകള്‍ നശിപ്പിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ കൃഷിനശിപ്പിക്കാനെത്തിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാര്‍ തുരത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആനകള്‍ ആളുകള്‍ക്കുനേരെ തിരിഞ്ഞതോടെ ഓടുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. പാണൂരിലെ ബാലകൃഷ്ണന്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പാണൂര്‍, മരുതുമൂലയിലെ കമലാക്ഷിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാട്ടാനകളെത്തിയത്.
അത്യുച്ചത്തില്‍ ചിന്നംവിളിച്ച് ഭീതി പരത്തിയ കാട്ടാനക്കൂട്ടം കവുങ്ങുകളും തെങ്ങുകളും വാഴകളും പരക്കെ ചവിട്ടിമെതിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തെത്തിയ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. കാട്ടാനക്കൂട്ടം ആളുകള്‍ക്കുനേരെ ചിന്നംവിളിച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബാലകൃഷ്ണനും ശ്രീജിത്തിനും വീണു പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഇരിയണ്ണി, പേരടുക്കം ഭാഗത്തെത്തിയ കാട്ടാനക്കൂട്ടം വന്‍തോതിലാണ് കൃഷി നശിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Threatening, Elephant; 2 injured after falling while running
< !- START disable copy paste -->