താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനിന് സമീപത്തുകൂടി ഇരുമ്പ് തൂണ്‍ സ്ഥാപിച്ച് ചാനല്‍ കേബിള്‍ വലിച്ചത് അപകട ഭീഷണി ഉയര്‍ത്തുന്നു
May 30, 2017, 12:12 IST
കുമ്പള: (www.kasargodvartha.com 30/05/2017) താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനിന് സമീപത്തുകൂടി ഇരുമ്പ് തൂണ്‍ സ്ഥാപിച്ച് ചാനല്‍ കേബിള്‍ വലിച്ചത് അപകട ഭീഷണി ഉയര്‍ത്തുന്നു. കുമ്പള, മാവിനക്കട്ട കുണ്ടങ്കരടുക്ക റോഡിന് സമീപത്തു കൂടിയാണ് സ്വകാര്യ ചാനല്‍ കേബിളുകള്‍ വലിച്ചിടുന്നത്.
ഏത് സമയത്തും വൈദ്യുതി ലൈന്‍ കേബിള്‍ വലിച്ചിരിക്കുന്ന ഇരുമ്പ് തൂണിലേക്ക് തട്ടാന്‍ സാധ്യതയുണ്ട്. തങ്ങളോട് അനുമതി തേടാതെയാണ് ഇരുമ്പ് തൂണ്‍ സ്ഥാപിച്ച് കേബിള്‍ വലിച്ചതെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പൂര്‍ണ ഉത്തരാവാദികള്‍ കേബിള്‍ വലിച്ചവരായിരിക്കുമെന്ന് വൈദ്യുതി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സ്‌കൂളുകള്‍ തുറക്കാനിരിക്കേ കുട്ടികളും മറ്റും വൈദ്യുതി തൂണില്‍ തൊടാന്‍ സാധ്യതയുണ്ട്. ഇരുമ്പുതൂണ്‍ സ്ഥാപിച്ച സ്ഥലത്ത് മരച്ചില്ലകള്‍ താഴ്ന്ന് കിടക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നു. വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ വൈദ്യുതി തൂണിലേക്ക് തട്ടിയാല്‍ ഷോക്കേല്‍ക്കാനും അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് വൈദ്യുതി അധികൃതര്‍ മു്‌നറിയിപ്പ് നല്‍കുന്നത്. ഒരു കാറ്റ് വന്നാല്‍ പോലും വൈദ്യുതി ലൈന്‍ ഇരുമ്പ് തൂണില്‍ മുട്ടുമെന്നതാണ് സ്ഥിതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Electric Post, Road, Shock, Channel Cable, KSEB, School, Childrens, Electric line in dangerous condition.