വിവിപാറ്റ്: സംശയമുന്നയിക്കല്‍ കുട്ടിക്കളിയല്ല, പരാതി തെറ്റാണെന്ന് തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ
Apr 20, 2019, 23:48 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഉപയോഗിക്കുന്ന വിവിപാറ്റുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉന്നയിക്കുമ്പോള്‍ പഅതില്‍ കഴമ്പുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ പണികിട്ടും. നിങ്ങളുടെ പരാതി തെറ്റാണെന്ന് തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കാം. വിവിപാറ്റ് സംബന്ധിച്ച പരാതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ അതീവ ഗൗരവത്തിലാണ് പരിഗണിക്കുക. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും അല്ല വിവിപാറ്റില്‍ തെളിഞ്ഞതെന്ന് ഉറപ്പില്ലാതെ കേവലം സംശയത്തിന്റെ പേരിലോ തമാശയ്ക്ക് വേണ്ടിയോ പരാതി ഉന്നയിച്ചാല്‍ വോട്ടര്‍ വെട്ടിലാവും.
ഒരു വോട്ടര്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റില്‍ തെളിഞ്ഞതെന്ന് സംശയം ഉന്നയിച്ചാല്‍ പ്രിസൈഡിങ് ഓഫീസര്‍ ഈ വോട്ടറില്‍ നിന്ന് സത്യപ്രസ്താവന (അനുബന്ധം 24) രേഖാമൂലം വാങ്ങുകയും റൂള്‍ 49 എംഎ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യണം.
തെറ്റായിട്ടുള്ള പ്രസ്താവനയാണ് വോട്ടര്‍ നല്‍കിയതെങ്കില്‍ ഉണ്ടാകാവുന്ന തിക്ത ഫലങ്ങള്‍ വോട്ടറെ ബോധ്യപ്പെടുത്തണം. എന്നിട്ടും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിദ്ധ്യത്തില്‍ വോട്ടര്‍ക്ക് ടെസ്റ്റ് വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഫോം 17എയില്‍ രേഖപ്പെടുത്തണം.
ആരോപണം ശരിയാണെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ ഉടന്‍ തന്നെ വരണാധികാരിയെ അറിയിക്കുകയും ആ മെഷീനിലുള്ള വോട്ടെടുപ്പ് നിര്‍ത്തി വെക്കുകയും വേണം. തുടര്‍ന്ന് വരണാധികാരിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രിസൈഡിങ് ഓഫീസര്‍ പ്രവര്‍ത്തിക്കണം. ആരോപണം തെറ്റാണെങ്കില്‍ വോട്ടര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 177 പ്രകാരം ആറ് മാസം വരെ തടവോ, ആയിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. അത് കൊണ്ട് വിവിപാറ്റ് സംബന്ധിച്ച് പരാതി ഉന്നയിക്കുന്നത് കരുതലോടെ വേണം. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് സ്‌ക്രീനില്‍ തെളിഞ്ഞതെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പരാതിപ്പെടാവൂ എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, District Collector, news, election, Election officials strictly considering complaints against VVPAT