ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടത്: പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍
Apr 8, 2019, 20:47 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2019) ലോകത്തിന് തന്നെ മാതൃകയായ ഭരണവ്യവസ്ഥ പ്രയോഗത്തിലുള്ള ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലയേറിയതാണെന്ന് ജില്ലയിലെ പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എസ് ഗണേഷ് പറഞ്ഞു. കുമ്പളയില്‍ സംഘടിപ്പിച്ച 'നമ്മ മതദാന നമ്മ ഹക്കു' (എന്റെ വോട്ട് എന്റെ അവകാശം) എന്ന തെരുവ് നാടകം ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നയിക്കേണ്ടത് ആരെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും ജനാധിപത്യ പ്രക്രിയ പൂര്‍ണമാവുന്നതിനായി ഓരോ പൗരനും വോട്ട് ചെയ്ത് ഭരണഘടനാപരമായ കടമ നിര്‍വ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറും ഒഴിവാക്കപ്പെടാതിരിക്കാന്‍ വേണ്ടി പൊതുസമൂഹം മുന്നൊരുക്കം സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മഞ്ചേശ്വരം, കാസര്‍കോട് മേഖലകളില്‍ കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നതെന്നും ഇത് ഉയര്‍ത്തുന്നതിനായി എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാന്‍ പൊതുസമൂഹം ശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Election observer about vote, Kasaragod, News, Election, Vote, S. Ganesh.