തെരഞ്ഞെടുപ്പ് അനുഭവിച്ചറിഞ്ഞ് മദ്രസാ വിദ്യാര്‍ത്ഥികള്‍
Aug 19, 2017, 11:45 IST
മൊഗ്രാല്‍: (www.kasargodvartha.com 19.08.2017) ജനാധിപത്യത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസയില്‍ തെരഞ്ഞെടുപ്പ് നടന്നു. 2017 - 18 വര്‍ഷത്തേക്കുള്ള ക്ലാസ് ലീഡര്‍, അസി. ലീഡര്‍, എസ് ബി വി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനത്തേക്കുള്ള ഇലക്ഷനാണ് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തിയത്.
ഒരാഴ്ച മുമ്പേ പ്രചാരണം ആരംഭിച്ചിരുന്നു. ബെഞ്ച്, ഗ്ലാസ്, കമ്പ്യൂട്ടര്‍, താക്കോല്‍, ബാഗ്, ബള്‍ബ്, ജനല്‍, ബെഞ്ച്, കസേര, മേശ, കുട, പേന, പുസ്തകം, ഡസ്റ്റര്‍, ബോര്‍ഡ്, ബെല്‍, ട്രോഫി എന്നീ ചിഹ്നങ്ങളിലായി അബ്ദുല്‍ ഖാദര്‍ ജുമൈല്‍, മുഹമ്മദ് തമന്‍, അര്‍സില്‍ സുലൈമാന്‍, മുഹമ്മദ്, മുസഫര്‍ അഹ് മദ്, ജാഷിദ്, ലുഖ്മാന്‍ എന്‍.എം, മുഹമ്മദ് അര്‍ഫാദ്, ശംസുദ്ദീന്‍, മുഹമ്മദ് സുനൂന്‍, അഹ് മദ് മനാല്‍, മുഫീദ് അമാന്‍, ഇബ്രാഹിം ത്വരീഖ്, അബ്ദുല്ല എന്‍.എ, മുഹമ്മദ് അന്‍സബ്, മുഹമ്മദ് ഫായിസ് കെ.എ എന്നീ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, അംഗങ്ങളായ ഇല്യാസ് ഹുദവി, ലത്വീഫ് മാസ്റ്റര്‍, മജീദ് ബാഖവി, മൂസ ഫൈസി, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രണ്ട് ദിവസത്തിന് ശേഷം നടന്ന വോട്ടെണ്ണലില്‍ 81 വോട്ട് നേടി ഫായിസ് കെ.എ എസ് ബി വി പ്രസിഡണ്ടായും, 25 വോട്ട് നോടി അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും, 24 വോട്ട് നോടി അഹ് മദ് മനാല്‍ ട്രഷററായും, 112 വോട്ട് നേടി ജാഷിദ് മദ്രസ ലീഡറായും, 45 വോട്ട് നേടി അര്‍സില്‍ സുലൈമാന്‍ അസി. ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ സത്യപ്രതിജ്ഞ മദ്രസ ഹാളില്‍ വെച്ച് ഉസ്താദുമാരുടെ സാന്നിധ്യത്തില്‍ നടത്തപ്പെടും.
Keywords: Kasaragod, Kerala, news, Mogral, Students, election, Mogral Noorul Huda Madrasa, Election conducted in Madrasa