city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഇശ­യ്­ക്ക് ഇത് വേ­ദ­ന­യു­ടെ പെ­രു­ന്നാള്‍


ആഇശ­യ്­ക്ക് ഇത് വേ­ദ­ന­യു­ടെ പെ­രു­ന്നാള്‍
കാസര്‍­കോട്: ചെര്‍­ക്ക­ള ബം­ബ്രാണ കോ­ളി­ക്ക­ര­യി­ലെ പ­രേ­തനായ കോ­ളി­ക്ക­ര കു­ഞ്ഞാ­ലി­യു­ടെ ഭാ­ര്യ ആഇ­ശ­യ്­ക്ക് ഇ­ത് വേ­ദ­ന­യു­ടെ പെ­രു­ന്നാള്‍. എല്ലാ­വരും പെ­രു­ന്നാള്‍ ആ­ഘോ­ഷ തി­മര്‍­പ്പില്‍ മു­ഴു­കി­യ­പ്പോള്‍ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പത്രി കി­ട­ക്ക­യില്‍ വേ­ദ­ന തി­ന്നു ക­ഴി­യു­ക­യാ­ണ് 58 കാ­രിയാ­യ ആഇശ.

15 വര്‍­ഷം മു­മ്പാ­ണ് ഭര്‍­ത്താ­വ് കു­ഞ്ഞാ­ലി മ­രി­ച്ചത്. ആ­കെ നാ­ല് പെണ്‍­മ­ക്ക­ളാ­ണു­ള്ളത്. ര­ണ്ടു­പേ­രെ ഭര്‍­ത്താ­വാ­ണ് കെ­ട്ടിച്ച­യ­ച്ചത്. ഇ­തി­ന് ശേ­ഷം കൂ­ലിപ്പ­ണി ചെ­യ്­താ­ണ് ആഇശ മ­റ്റു ര­ണ്ട് പെണ്‍­മക്ക­ളെ വി­വാ­ഹം ക­ഴി­പ്പി­ച്ചു­വി­ട്ടത്. മ­കള്‍ സു­ഹ­റാ­ബി(39) മാ­സ­ങ്ങ­ളാ­യി അ­സു­ഖം ബാ­ധി­ച്ച് വീ­ട്ടില്‍ കി­ട­പ്പി­ലാ­ണ്. സു­ഹ­റാ­ബി­യു­ടെ 12 വ­യ­സ്സു­ള്ള ആണ്‍­കു­ട്ടി­യും, ഒമ്പ­ത് വ­യ­സ്സു­ള്ള പെണ്‍­കു­ട്ടിയും മാ­ത്ര­മാ­ണ് വീ­ട്ടി­ലു­ള്ള­ത്.

നോ­മ്പ് തുട­ങ്ങി അഞ്ചാം നാ­ളി­ലാ­ണ് വീ­ണ ആഇശയുടെ കൈ­യ്യെല്ല് പൊ­ട്ടി­യത്. കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ 25 ദി­വ­സ­ത്തോ­ള­മാ­യി ചി­കിത്സയി­ലാ­ണെ­ങ്കിലും മു­റി­വു­ണ­ങ്ങാ­ത്ത­തി­നാല്‍ ആ­ശു­പത്രി വി­ടാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. കഠി­നമാ­യ വേ­ദ­ന തി­ന്നു ക­ഴി­യു­ക­യാ­ണ് ആഇശ.

വീ­ട്ടില്‍ കി­ട­പ്പിലാ­യ മ­കളെ­യോര്‍ത്തും അ­വ­രു­ടെ പ­റ­ക്ക­മ­റ്റാ­ത്ത ര­ണ്ട് കു­ട്ടി­ക­ളെയു­മോര്‍­ത്ത് ദു­രി­ത­ക്കി­ട­ക്ക­യില്‍ ആധിയോ­ടെ ക­ഴി­യു­ക­യാ­ണ് ആഇശ. പെ­രു­ന്നാ­ളി­ന്റെ സ­ന്തോ­ഷം മ­ന­സി­ലു­ണ്ടെ­ങ്കിലും ത­നിക്കും മ­കള്‍ക്കും സം­ഭ­വി­ച്ച ദുര്‍­ഗ­തി­യില്‍ അല്ലാ­ഹുവി­നോ­ട് പ്രാര്‍­ത്ഥി­ക്കു­ക­യാ­ണ് ആഇശ.

Keywords: Aisha, General Hospital, Ramzan, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia