ഇ-രേഖ: 200 ഓളം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു
Nov 24, 2017, 18:02 IST
വിദ്യാനഗര്‍: (www.kasargodvartha.com 24.11.2017) ഇ-രേഖ പദ്ധതിയുടെ ഭാഗമായി 200 ഓളം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. വിദ്യാനഗര്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ടൗണിലാണ് ഇ-രേഖ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ലേബര്‍ ഓഫീസ് അധികൃതരുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്റര്‍ ചെയ്തു. തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുമെന്ന് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ അറിയിച്ചു. കൂടാതെ രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 15,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ജില്ലയിലെ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെയും ഡാറ്റ് ബാങ്ക് തയ്യാറാക്കി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിവരിക്കുന്ന ലഘുലേഖ ലേബര്‍ ഓഫീസര്‍ ക്യാമ്പില്‍ വിതരണം ചെയ്തു. അഡീ. എസ് ഐ അമ്പാടി സംബന്ധിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Police, Employees, E-Rekha; 200 other state employees information registered