എ സതീശ് കുമാര്‍, ഡോ. വി ബാലകൃഷ്ണന്‍, എം സുനില്‍ കുമാര്‍, എം വി അനില്‍ കുമാര്‍ എന്നിവര്‍ക്ക് ഡി വൈ എസ് പിമാരായി സ്ഥാനക്കയറ്റം
Feb 2, 2019, 23:31 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2019) സംസ്ഥാനത്തെ 26 സി ഐമാര്‍ക്ക് ഡി വൈ എസ് പിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. കാസര്‍കോട് ക്രൈംബ്രാഞ്ച് സി ഐ എ സതീശ് കുമാര്‍, തൃശൂരില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഡോ. വി ബാലകൃഷ്ണന്‍, വെള്ളരിക്കുണ്ട് സി ഐ എം സുനില്‍ കുമാര്‍, കോഴിക്കോട് ക്രൈംബ്രാഞ്ച് സി ഐ എം വി അനില്‍ കുമാര്‍ എന്നിവര്‍ക്ക് ഡി വൈ എസ് പിമാരായി സ്ഥാനക്കയറ്റം ലഭിച്ചു.
പെരിങ്ങോം സ്വദേശിയായ എ സതീശ് കുമാറിനെ കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് വിജിലന്‍സ് ഡി വൈ എസ് പിയായാണ് നിയമിച്ചത്. നീലേശ്വരം കൊഴുന്തില്‍ സ്വദേശിയായ എം സുനില്‍ കുമാറിനെ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായും നീലേശ്വരം പുതുക്കൈ സ്വദേശിയായ എം വി അനില്‍ കുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുമായാണ് നിയമിച്ചത്. ഉദുമ ബാര സ്വദേശിയായ ഡോ. വി ബാലകൃഷ്ണന് സ്ഥാനക്കയറ്റമുണ്ടെങ്കിലും അദ്ദേഹം കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡില്‍ തുടരുകയാണ്. സംസ്ഥാനത്ത് ഡി വൈ എസ് പിമാരായ 12 പേരെ സി ഐമാരായി തരംതാഴ്ത്തിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പോലീസ് സേനയില്‍ നടുക്കമുളവാക്കിയിരുന്നു.
കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത്. എന്നാല്‍ തരംതാഴ്ത്തല്‍ പട്ടികയില്‍ ഉള്‍പെട്ട എം ആര്‍ മധുബാബു ട്രിബ്യൂണലില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടില്ല. പ്രമോഷന്‍ നടപടിക്കെതിരെ പോലീസ് ഇന്‍സ്‌പെക്ടറായ ആര്‍ വിജയന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തരംതാഴ്ത്തല്‍ നടപടി ഉണ്ടായത്. തരംതാഴ്ത്തപ്പെട്ട 11 പേര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല. ഇതേ സാഹചര്യത്തിലാണ് 26 സി ഐമാരെ ഡി വൈ എസ് പിമാരായി സ്ഥാനക്കയറ്റം നല്‍കിയത്. 53 ഡി വൈ എസ് പിമാരെ ഒറ്റയടിക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: DYSP promotion for 4, Kasaragod, News, DYSP, Police, A. Satheesh Kumar, Dr. V. Balakrishnan, M. Sunil Kumar, M.V. Anilkumar.