യുവാവിനെ ഡിവൈഎഫ്‌ഐ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു; രണ്ടു പ്രാവശ്യം ഒഴിഞ്ഞുപോയിട്ടും വീണ്ടും ചേര്‍ത്തു, ബിജെപി ചോദിക്കാന്‍ ചെന്നതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു, 6 പേര്‍ക്ക് പരിക്ക്
Nov 11, 2017, 16:59 IST
ബദിയടുക്ക: (www.kasargodvartha.com 11/11/2017) യുവാവിനെ ഡിവൈഎഫ്‌ഐ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതിനെ ചൊല്ലി സംഘര്‍ഷം. ആറു പേര്‍ക്ക് പരിക്കേറ്റു. പെര്‍ള മണിയംപാറയിലാണ് സംഭവം. തഞ്ചാവൂര്‍ സ്വദേശിയും മണിയംപാറയിലെ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനുമായ സുരേഷ് (26), ബി.ജെ.പി പ്രവര്‍ത്തകരായ വസന്തന്‍ (26), അരുണ്‍ രാജ് (25), ശിവപ്രസാദ് (25), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ മണിയംപാറ ദേരടുക്കയിലെ ജയറാം (35), സുബ്രഹ്മണ്യന്‍ (27) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുമ്പ് സുരേഷിനെ ഡിവൈഎഫ്‌ഐ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അനുവാദമില്ലാതെ ചേര്‍ത്തിരുന്നുവത്രേ. എന്നാല്‍ രണ്ട് തവണ ഒഴിഞ്ഞുപോയിട്ടും വീണ്ടും ചേര്‍ത്തതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെ ചോദിക്കാന്‍ ചെല്ലുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐ- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതേസമയം തനിക്ക് രാഷ്ട്രീയമില്ലെന്ന് ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായ സുരേഷ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, DYFI, Kasaragod, BJP, Hospital, Injured, Conflict, DYFI- BJP Conflict; 6 injured