ഖത്തറില്‍ നിന്നും എത്തിയ മകന് ക്വാറന്റേനില്‍ ആയതിനാല്‍ കൃഷി ചെയ്യാന്‍ തൊഴിലാളികള്‍ വരാതായതോടെ വിഷമിച്ച കര്ഷകന് കൈത്താങ്ങായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ജോലി ഏറ്റെടുത്തു; പ്രതിഫലമായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി
Jul 25, 2020, 19:29 IST
മുള്ളേരിയ: (www.kasargodvartha.com 25.07.2020) ഖത്തറില്‍ നിന്നെത്തിയ മകന് വീട്ടില്‍ ക്വാറന്റേനില്‍ കഴിയുന്നതിനാല്‍ ജോലിക്ക് ആളെ കിട്ടാതെ വിഷമിച്ച കര്ഷകന് കൈത്താങ്ങായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ജോലി ഏറ്റെടുത്തു. പ്രതിഫലമായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു.
മുള്ളേരിയ ഗാഡിഗുഡ്ഡയ്ക്ക് താഴെ ചള്ളംന്തടുക്ക പിലിബളയിലെ നാരായണ റൈയുടെ കൃഷിയിടത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കൃഷിപണി ചെയ്തത്.
ഇദ്ദേഹത്തിന്റെ മകന് വികാസ് 22 ദിവസം മുമ്പ് ഖത്തറില്‍ നിന്ന് വന്നതായിരുന്നു. വീട്ടില്‍ പ്രത്യേകം റൂമില്‍ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറന്റേനിലായിരുന്നു. രണ്ട് തവണ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.
നാരായണ റൈയുടെ ഒരേക്കറോളം വരുന്ന നെല്‍പ്പാടത്ത് ക്യഷി ചെയ്യാന്‍ വിത്തിറക്കിയിരുന്നു. പക്ഷേ മകന് വീട്ടില്‍ ക്വാറന്റേനില്‍ കഴിയുന്നതിനാല്‍ പരമ്പരാഗതമായി പണിക്ക് വരുന്ന ഒരാളും അവിടേക്ക് വന്നില്ല. പലതവണ വിളിച്ചിട്ടും ഒരാളും വന്നില്ല, സജീവ ബി.ജെ.പി. പ്രവര്‍ത്തകനാണ് നാരായണറൈ. ആപത്ത് കാലത്ത് സഹായിക്കാന്‍ ഒരാളും എത്താത്ത ധര്‍മ്മ സംഘടത്തിലായിരുന്നു ഈ കര്‍ഷകനെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതിനിടെയാണ് ഡി.വൈ.എഫ്.ഐ ഗാഡിഗുഡ്ഡ മേഖല വൈസ് പ്രസിഡന്റ് ചന്ദ്രുവിനോട് നാരായണ റൈ സങ്കടം പറഞ്ഞത്.
മേഖല കമ്മിറ്റി കൃഷിപ്പണി ചെയ്യാന്‍ സന്നദ്ധരാണെന്നറയിച്ചു.
ഒരെക്കറോളം വരുന്ന പാടത്ത് കൃഷിയിറക്കാന്‍ പറ്റാതെ മുളച്ചുപൊങ്ങിയ ഞാറും വെറുതേ നശിക്കുമായിരുന്ന അവസ്ഥയിലായിരുന്നു. കര്‍ഷകനായ നാരായണ റൈക്ക് കൃഷി നശിക്കുന്നത് സഹിക്കുന്നതിനുമപ്പുറമായിരുന്നു.
ഡി.വൈ.എഫ്.ഐ ഗാഡിഗുഡ്ഡ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ' രാവിലെ 8.30 മുതല്‍ 15 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും, വിവരമറിഞ്ഞെത്തിയ ആറ് മഹിളാ അസോഷിയേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് രാവിലെ ഞാറ് പറിക്കുന്ന പണിയും ഉച്ചയ്ക്ക ശേഷം ഞാറ് നടുന്ന ജോലിയും ചെയ്യ്തു.
വൈകീട്ട് 5.30 മണിയോടെ കൃഷിപണിയെല്ലാം പൂര്‍ത്തിയാക്കി. വളരെ സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ നാരായണ റൈ കൃഷിപ്പണിയുടെ ചെലവിന്റെ തുക 5,000 രൂപ കൈമാറുകയും ചെയ്ത് നന്ദിയും കടപ്പാടും അറിയിച്ചു.
ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അറിയിച്ചാണ് ഇവര്‍ മടങ്ങിയത്.
രോഗികളെയല്ലാ നാം ഭയക്കേണ്ടത്
രോഗത്തെയാണെന്നും,
സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയുണ്ടാകുമെന്നും, കേരളം തോറ്റ ജനതയുടെ നാടല്ല പടപൊരുതി ജയിച്ചവരുടെ നാടാണെന്നും, ഒരു മഹാമാരിക്കും വിട്ടു നല്‍കാതെ കേരളം തിരിച്ചു വരുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: Kasaragod, Mulleria, News, COVID-19, DYFI, Helping hands, Farmer, DYFI activists helped farmer