രാത്രിയിൽ കടപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 80 ചാക്കുകളിൽ മണൽ നിറച്ച നിലയിൽ കണ്ടെത്തി
Nov 18, 2021, 17:21 IST
ഉപ്പള: (www.kasargodvartha.com 18.11.2021) രാത്രിയിൽ കടപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 80 ചാക്കുകളിൽ മണൽ നിറച്ച നിലയിൽ കണ്ടെത്തി. ബേരിക്ക പെരിങ്ങടി ബീചിൽ നിന്നും അനധികൃതമായി മണൽ കടത്തി കൊണ്ടുപോകുന്നത് തടയുന്നതിനായി കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിലീഷ് കെ യുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി 11.30 മണിക്കായിരുന്നു റെയ്‌ഡ് നടന്നത്.
ചാക്കുകളിൽ നിന്നും മണൽ തിരികെ കടപ്പുറത്ത് തന്നെ നിക്ഷേപിച്ചു. സിമന്റ് ചാക്കുകളിൽ നിറച്ച് മണൽ കടത്താനുള്ള ശ്രമമായിരുന്നു.
കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സോമപ്പൻ, എ എസ് ഐ അഹ്‌മദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ്, പ്രജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Keywords: Uppala, Kasaragod, News, Top-Headlines, Sand, Police, Kumbala, Sand Mafia, Police-station, During a police raid at beach, 80 bags found filled with sand.
< !- START disable copy paste -->