ലഹരി ഗുളിക വില്‍പന നടത്തിയ സംഭവം; മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്കെതിരെ കേസെടുത്തു
Mar 16, 2018, 10:58 IST
ബേക്കല്‍: (www.kasargodvartha.com 16.03.2018) ലഹരി ഗുളിക വില്‍പ്പന നടത്തിയ സംഭവത്തില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്കെതിരെ കേസെടുത്തു. ബേക്കല്‍ ജംഗ്ഷനിലെ ഫോര്‍ട്ട് മെഡിക്കല്‍ ഷോപ്പ് ഉടമ മധുസൂദനന്റെ പേരിലാണ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തിയത്.
ഷോപ്പില്‍ നിന്നും നിരവധി ലഹരി ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. കുട്ടികള്‍ക്കടക്കം ലഹരി ഗുളികകള്‍ നല്‍കിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന PEB 75 എന്ന ഗുളികളാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കടക്കം ഇവിടെ നിന്നും ലഹരിക്കായി വില്‍പ്പന നടത്തി വന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ ഷോപ്പില്‍ ഗുളികകള്‍ വില്‍പന നടത്തിയതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Medical store, Drug medicine sale; Case against medical shop owner
< !- START disable copy paste -->