city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് വിദ്യാര്‍ത്ഥികളും യുവാക്കളും ലഹരിയില്‍ മുങ്ങുന്നു; സ്‌കൂളുകളില്‍ അക്രമം നടത്തുന്ന കുട്ടികള്‍ക്ക് മാഫിയ സംരക്ഷണം, പോലീസ് നിഷ്‌ക്രിയം

കാസര്‍കോട്: (www.kasargodvartha.com 28.07.2017) കാസര്‍കോട്ട് വിദ്യാര്‍ത്ഥികളും യുവാക്കളും ലഹരിയില്‍ മുങ്ങിത്താഴുന്നു. സ്‌കൂളുകളില്‍ ആക്രമം നടത്തുന്ന കുട്ടികള്‍ക്ക് മാഫിയ സംരക്ഷണം ലഭിക്കുന്നതായും ആരോപണമുയര്‍ന്നു. മാഫിയാ സംഘത്തെ നിലക്കു നിര്‍ത്താന്‍ കഴിയാതെ പോലീസ് നിഷ്‌ക്രിയമായതായും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ സംരക്ഷകരായി എത്തിയത് കഞ്ചാവ്- മണല്‍ മാഫിയ സംഘമാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നത്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ വാട്‌സ്ആപ്പ് സന്ദേശം ചോര്‍ന്നതോടെയാണ് ഇവര്‍ക്ക് കഞ്ചാവ് സംഘത്തിന്റെ പിന്തുണ ലഭിച്ച വിവരം പുറത്തായത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അക്രമിച്ചതിന്റെ പേരില്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കാനായി സ്‌കൂളിലെത്തിയത് മാഫിയാ സംഘത്തില്‍പെട്ടവരായിരുന്നു. ഇവിടുത്തെ പല സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് കഞ്ചാവെത്തിക്കുന്ന കണ്ണികളില്‍ ഒരാളാണ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയാണെന്ന വിവരവുമുണ്ട്.

മൂന്നു ദിവസം മുമ്പ് രാത്രി 10 മണിക്കു ശേഷം ഏതാനും കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പലരും രക്ഷിതാക്കള്‍ അറിയാതെയാണ് രാത്രികാലങ്ങളില്‍ ചുറ്റികറങ്ങിയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ പത്തും പതിനഞ്ചും കിലോമീറ്റര്‍ താണ്ടിയാണ് നഗരത്തിലെത്തിയത്. പിന്നീട് പോലീസ് രക്ഷിതാക്കളെ വിവരമറിയിച്ച് കുട്ടികളെ കൈമാറുകയായിരുന്നു. പല കുട്ടികളും വീട്ടില്‍ എത്തിച്ചേരുന്നത് വളരെ വൈകിയാണ്.

അതിര്‍ത്തി ജില്ലയായ കാസര്‍കോട്ട് നഗരം- ഗ്രാമം വ്യത്യാസമില്ലാതെ എങ്ങും ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നു. ഒമ്പത് വയസുള്ള കുട്ടികള്‍ പോലും ലഹരിക്ക് അടിമകളായി മാറിയിരിക്കുന്നുവെന്ന് അധ്യാപകരും പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഹരി വില്‍ക്കപ്പെടുന്ന ജില്ലയായി കാസര്‍കോട് മാറിക്കൊണ്ടിരിക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ട യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്ന സംഭവവും കൂടിവരികയാണ്.

കാസര്‍കോട് നഗര പ്രദേശത്ത് കഴിഞ്ഞ ദിവസം സഹോദരിയുടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ യുവാവിനെ ഓട്ടോതടഞ്ഞ് സദാചാര പോലീസ് ചമഞ്ഞ് തടഞ്ഞു വെച്ച സംഭവവും നടന്നിരുന്നു. ചെത്തു കല്ലെടുത്ത് ഓട്ടോയില്‍ ഇടുകയും ഒട്ടോയിലുണ്ടായിരുന്ന  പിഞ്ചു കുഞ്ഞിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ പ്രമുഖ രാഷ്ട്രീയ നേതാവ് ഇടപെടുകയും 15,000 രൂപയുടെ നഷ്ടങ്ങളുണ്ടായ ഓട്ടോ ഡ്രൈവര്‍ക്ക് 3,000 കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ഭയന്നു വിറച്ച ഓട്ടോഡ്രൈവര്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുമില്ല. ഇവിടെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് 18 വയസിന് താഴെയുള്ള കൗമാരക്കാരാണ്. ലഹരിക്കടിമപ്പെട്ട് കൗമാരത്തില്‍ അക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഇവര്‍ പിന്നീട് വലിയ കുറ്റവാളികളായി മാറുകയാണ് ചെയ്യുന്നത്. കാസര്‍കോട് മുനിസിപ്പാലിറ്റി പ്രദേശത്തു മാത്രം ഒരു ദിവസം ഒമ്പത് കിലോയിലധികം കഞ്ചാവ് വില്‍പന നടക്കുന്നതായാണ് വിവരം. നര്‍കോട്ടിക്ക് സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ലഹരിവില്‍പന പിടികൂടാന്‍ നിലവില്‍ ഒരു ഡിവൈഎസ്പി, എസ് ഐ, എ എസ് ഐ എന്നിവര്‍ മാത്രമാണുള്ളത്. ഇതും കാര്യക്ഷമമാകാതെ പോലീസ് നിഷ്‌കൃയത്വത്തിലാണ്. നാട്ടുകാരും പോലീസും നര്‍കോട്ടിക്ക് സെല്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഒരുമിച്ച് കാസര്‍കോട്ട് പിടിമുറുക്കിയിരിക്കുന്ന ലഹരി മാഫിയയെ തുരത്തി നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുന്നോട്ട് വരണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.
കാസര്‍കോട്ട് വിദ്യാര്‍ത്ഥികളും യുവാക്കളും ലഹരിയില്‍ മുങ്ങുന്നു; സ്‌കൂളുകളില്‍ അക്രമം നടത്തുന്ന കുട്ടികള്‍ക്ക് മാഫിയ സംരക്ഷണം, പോലീസ് നിഷ്‌ക്രിയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Attack, Ganja, Students, Police, Drug mafia helps school students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia