പോലീസിനെ കണ്ട് മണല്‍ ലോറി ഉപേക്ഷിച്ചോടിയ ഡ്രൈവര്‍ കിണറ്റില്‍ വീണു; ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തു
Jan 13, 2018, 17:21 IST
വിദ്യാനഗര്‍: (www.kasargodvartha.com 13.01.2018) പോലീസിനെ കണ്ട് മണല്‍ ലോറി ഉപേക്ഷിച്ചോടിയ ഡ്രൈവര്‍ കിണറ്റില്‍ വീണു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി ഡ്രൈവറെ പുറത്തെടുത്തു. ബെണ്ടിച്ചാല്‍ കുഞ്ഞടുക്കത്തെ ബി.എ അബ്ദുല്‍ നാസറാണ് (36) കിണറ്റില്‍ വീണത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബേവിഞ്ച കല്ലുകൂട്ടത്താണ് സംഭവം.
മണലുമായി വരുന്നതിനിടെ പരിശോധന നടത്തുകയായിരുന്ന വിദ്യാനഗര്‍ അഡീ. എസ് ഐ എം.വി ശ്രീദാസനെയും പോലീസുകാരെയും കണ്ട് നാസര്‍ ലോറി ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ വീട്ടുപറമ്പിലെ കിണറ്റില്‍ വീണത്. സംഭവത്തില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് നാസറിനെതിരെ പോലീസ് കേസെടുത്തു. അതേ സമയം മണല്‍ കടത്തിന് റോഡ് സൗകര്യമൊരുക്കി ഒത്താശ ചെയ്തതിന് സമീപത്തെ സ്ഥലമുടമക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Well, Police, fire force, sand mafia, Sand-Lorry, Driver falling to well while escape from police < !- START disable copy paste -->
മണലുമായി വരുന്നതിനിടെ പരിശോധന നടത്തുകയായിരുന്ന വിദ്യാനഗര്‍ അഡീ. എസ് ഐ എം.വി ശ്രീദാസനെയും പോലീസുകാരെയും കണ്ട് നാസര്‍ ലോറി ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ വീട്ടുപറമ്പിലെ കിണറ്റില്‍ വീണത്. സംഭവത്തില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് നാസറിനെതിരെ പോലീസ് കേസെടുത്തു. അതേ സമയം മണല്‍ കടത്തിന് റോഡ് സൗകര്യമൊരുക്കി ഒത്താശ ചെയ്തതിന് സമീപത്തെ സ്ഥലമുടമക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Well, Police, fire force, sand mafia, Sand-Lorry, Driver falling to well while escape from police