വേനല്‍ കടുക്കുന്നു; 'ജീവജലം' പദ്ധതിയുമായി കുടുംബശ്രീ മിഷന്‍, ഓരോ വാര്‍ഡിലും കുടിനീര്‍ പന്തല്‍ ഒരുങ്ങുന്നു
Mar 14, 2018, 19:58 IST
മംഗല്‍പാടി: (www.kasargodvartha.com 14.03.2018) വേനല്‍ കടുത്തതോടെ കുടിനീര്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കുടിനീര്‍ പന്തലുകളൊരുക്കുന്നു. പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ഓരോ വാര്‍ഡുകളിലും, ബസ് സ്‌റ്റോപ്പുകളിലും പ്രധാന കേന്ദ്രങ്ങളിലും കുടുംബശ്രീ സി ഡി എസ് പ്രവര്‍ത്തകരാണ് കുടിനീര്‍ പന്തലൊരുക്കുന്നത്.
മംഗല്‍പാടി പഞ്ചായത്തില്‍ കുടിനീര്‍ പന്തല്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സി ഡി എസില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. കുടുംബശ്രീക്ക് പുറമെ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ കൂടി സഹകരിപ്പിച്ചാണ് ഓരോ സ്ഥലത്തും കുടിനീര്‍ പന്തല്‍ ഒരുക്കുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശത്താണ് കൂടുതല്‍ കുടിനീര്‍ പന്തലൊരുക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവ ടീം മെമ്പറെ തന്നെ ഓരോ പഞ്ചായത്തിലും നിയമിച്ചിട്ടുണ്ട്. മംഗല്‍പാടിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മെമ്പര്‍മാരായ മുഹമ്മദ്, സുജാത, ഫാഇസ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാധിക, വൈസ് ചെയര്‍ പേഴ്‌സണ്‍, ഗിരിജ മുട്ടത്ത് എന്നിവര്‍ സംബന്ധിച്ചു. കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ പ്യൂരിഫൈ ചെയ്ത കുടിവെള്ള ബോട്ടിലുകള്‍ എത്തിച്ച്ാണ് ജീവജലം നല്‍കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalpady, Kasaragod, Kerala, News, Drinking water, Kudumbasree, Inauguration,Drinking water project by Kudumbasree