പൂജശ്രീക്ക് പുതുജീവിതം നല്‍കി ഡോക്ടര്‍ ശുഐബും സഹ ജീവനക്കാരും
Dec 13, 2019, 15:55 IST
ഉപ്പള: (www.kasargodvartha.com 13.12.2019) ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കുമ്പഡാജെ പഞ്ചായത്തിലെ ഏത്തടുക്ക വോറുമ്പൊടിയിലെ പൂജക്ക് ലഭിച്ചത് പുതുജീവന്‍. കൂലിപ്പണിക്കാരനായ ദിനേശന്റെയും രേവതിയുടെയും മകള്‍ പൂജശ്രീക്ക് (6) ഹൃദ്യം പദ്ധതിയിലൂടെയാണ് പുതുജീവനം ലഭ്യമായത്. ജന്മനാ ഹൃദയഭിത്തിയില്‍ സുഷിരം ഉണ്ടായ അവസ്ഥയില്‍ ആയിരുന്നു പൂജശ്രീ.
വളരെ ഉള്‍പ്രദേശമായ ഇവിടെ ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഒരു പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതാണ് ഈ കുഞ്ഞിന് തുണയായത്. ഡോക്ടറും, കൂടെ എപ്പോഴും സഹായത്തിനുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് നിഷ ബീവിയും, ആശ വര്‍ക്കര്‍ അനിതയും ഈ കുഞ്ഞിലൂടെ നാട്ടുകാരുടെ പ്രശംസക്ക് പത്രമാവുകയാണിപ്പോള്‍.
സാമ്പത്തിക പ്രയാസം മൂലം ചികില്‍സ മുടങ്ങിയ അവസ്ഥയില്‍ ആയിരുന്നു. കുമ്പടാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ നിഷാബീവിയും ആശാപ്രവര്‍ത്തക അനിതയും പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സയ്യിദ് ശുഐബിന്റെ അടുത്ത് എത്തിക്കുകയും തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ശിശുരോഗ വിദഗ്ദ ഡോക്ടര്‍ പ്രീമയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ച് സമയബദ്ധിതമായി സൗജന്യ ശസ്ത്രക്രിയ നടത്തുകയും കുട്ടി സുഖം പ്രാപിക്കുകയും ചെയ്തു.
കുമ്പഡാജ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ഏത്തടുക്കയില്‍ കൂലിപ്പണിക്കാരനായ ദിനേശനും കുടുംബവും കഴിയുന്നത് അടച്ചുറപ്പില്ലാത്ത ഒരു കൂരയിലാണ്. എല്ലവര്‍ക്കും കക്കൂസ് എന്ന പദ്ധതി നടപ്പാക്കിയ സംസ്ഥാനത്താണ്, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശൗചാലയം പോലും ഇല്ലാത്ത ദയനീയാവസ്ഥയിലുള്ള ഈ കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, kasaragod, Uppala, Health-Department, Heart patient, Doctors, Dr. Shouab and his colleagues revive Poojashree < !- START disable copy paste -->