സംസ്ഥാനത്ത് ഒന്നാമതായി കാസര്‍കോട് പോലീസ് ഡോഗ് സ്‌ക്വാഡ്
Jul 11, 2017, 21:20 IST
കാസര്‍കോട് : (www.kasargodvartha.com 11.07.2017) തൃശൂരില്‍ നടന്ന 61-ാമത് കേരള പോലീസ് ഡ്യൂട്ടി മീറ്റില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡോഗ് സ്‌ക്വാഡിലെ നമ്പര്‍ 279 ബഡ്ഡി ഗോള്‍ഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എക്‌പ്ലോസിവ് സ്‌നിഫര്‍ വിഭാഗത്തിലാണ് ബഡ്ഡി മികവ് തെളിയിച്ചത്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ അജേഷ്, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മീറ്റിന് ശേഷം ജില്ലയില്‍ തിരിച്ചെത്തിയ ബഡ്ഡിയെയും പരിശീലകരേയും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ മറ്റു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആദരിച്ചു. സംസ്ഥാന തലത്തില്‍ ഒന്നാമതെത്തിയതോടെ ഓള്‍ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബഡ്ഡി.
ബഡ്ഡിയുള്‍പെടെ നിലവില്‍ അഞ്ച് പോലീസ് ഡോഗുകളാണ് ജില്ലയ്ക്ക് സ്വന്തമായുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thrissur, Police, Kasaragod, Kerala, Winner, Championship, Dog, Kasargod Police Dog Squad.